യൂറോപ്യന്‍ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനിലെത്തും. നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി ലണ്ടനിലേക്കെത്തു ന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്
ലണ്ടന്‍ :യൂറോപ്യന്‍ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനിലെത്തും. നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി ലണ്ടനിലേ ക്കെത്തുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.
മന്ത്രി പി രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോര്‍ജും വി ശിവന്‍കുട്ടിയും കഴിഞ്ഞ ദിവസം ബ്രിട്ടനിലെത്തിയിരുന്നു.യൂറോപ്പിലെ വിവിധ തൊഴില്‍ മേഖല കളില്‍ നിന്നുള്ള ക്ഷണിക്ക പ്പെട്ട അതിഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. സാമൂഹിക, സാംസ് കാരിക, രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച മലയാളികളും വിദ്യാര്‍ത്ഥികളും ആരോഗ്യ പ്രവര്‍ ത്തകരും ക്ഷണിതാക്കളായെത്തും. നവകേരള നിര്‍മ്മാണം എന്ന വിഷയത്തില്‍ ചര്‍ച്ചകളും നടക്കും.