മാലിന്യം ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് വീട്ടമ്മ യുവാവിന്റെ കൈപ്പത്തി വാക്കത്തിക്കൊണ്ട് വെട്ടി മാറ്റിയത്
കുമളി: അയല്‍വാസിയുടെ കൈവെട്ടിമാറ്റിയ വീട്ടമ്മയ്‌ക്കെതിരെ കേസ്. ഇടുക്കി അണക്കരയി ലാണ് സംഭവം. മാലിന്യം ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് വീട്ടമ്മ യുവാവിന്റെ കൈ പ്പത്തി വാക്കത്തിക്കൊണ്ട് വെട്ടി മാറ്റിയത്.
അണക്കര ഏഴാംമൈല്‍ കോളനിയില്‍ ഇന്നലെ ഏഴ് മണിയോടെയാണ് സംഭവം. 26 വയസുകാര നായ മനുവിന്റെ ഇടതുകൈയ്യാണ് അയല്‍വാസി ജോമോള്‍ വാക്കത്തിക്കൊണ്ട് വെട്ടിമാറ്റിയത്.
ജോമോള്‍ താമസിക്കുന്ന സ്ഥലത്തോട് ചേര്‍ന്നുള്ള പറമ്പില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയു ള്ളവ കണ്ടതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. ഇരുവീട്ടുകാരും തമ്മില്‍ നേരത്തേയും പലവിഷയ ങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറ ണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് വീട്ടമ്മയ്ക്കെതിരെ കേസെ ടുത്തിട്ടുണ്ട്. നിലവില്‍ ജോമോള്‍ ഒളിവിലാണ്.











