വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചനയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി യത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയതോടെ ഭര്‍ത്താവ് സുരേഷ് ഇറങ്ങിയോടി
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. തിരുവന ന്തപുരം വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന ( 24) ആണ് ദുരൂഹ സാഹചര്യ ത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടിരക്ഷപ്പെട്ടു. സുരേഷിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആ രോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായി സുരേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലത്ത് ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ച സംഭവം പുറത്തു വന്നതിന് പിന്നാലെയാണ് അടുത്ത മരണവും












