മലപ്പുറത്ത് യുവതി ബലാത്സംഗത്തിനിരയായി. വഴിക്കടവിലാണ് സംഭവം. വൈകിട്ട് ജോലി കഴിഞ്ഞു വൈകീട്ട് മടങ്ങിയ യുവതിയാണ് പീഡനത്തിന് ഇരയായത്. അറസ്റ്റി ലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
മലപ്പുറം : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മരുത സ്വദേശി തോരപ്പ ജലീഷ് ബാബുവി (ബാബു-41)നെയാണ് വഴിക്കടവ് പൊ ലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വഴിക്കടവില്‍ വെച്ച് ഓട്ടോയില്‍ കയറിയ യുവതിയെ ജലീഷ് ബാ ബു ഇരുള്‍കുന്നിലെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാ ണ് പരാതി. വ്യാഴാഴ്ച വൈകിട്ട് ഏഴരയോ ടെയാണ് യുവതി ഇയാളുടെ ഓട്ടോയില്‍ കയറിയത്.
എന്നാല്‍ യാത്രയ്ക്കിടെ ഇയാള്‍ ഓട്ടോ വഴിതിരിച്ച് വിടുകയും ഇരുള്‍കുന്നിലെ വനപ്രദേശത്തേക്ക് യുവതി യെ കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ച് യു വതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.