സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നര ലക്ഷം രൂപ തട്ടിയ കേസില്‍ കാത്തലിക് ഫോറം മുന്‍ നേതാവ് പൊലിസ് പിടിയില്‍. തിരുവല്ല, കാവുംഭാഗം സ്വദേശി ബിനു ചാക്കോയെയാണ് എറണാകുളം പാലാരിവട്ടം പൊലിസ് അറസ്റ്റു ചെയ്തത്.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നര ലക്ഷം രൂപ തട്ടിയ കേസില്‍ കാത്തലിക് ഫോറം മുന്‍ നേതാവ് പൊലിസ് പിടിയില്‍. തിരുവല്ല, കാവുംഭാഗം സ്വദേശി ബിനു ചാക്കോ(46)യെയാണ് എറണാകുളം പാലാരിവട്ടം പൊലിസ് അറസ്റ്റു ചെയ്തത്.
ഇടുക്കി സ്വദേശിനിയായ യുവതിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ക്ലര്‍ക്കായി ജോലി തരപ്പെടുത്തി ന ല്‍കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നി ന്ന് പ്രതി പണം തട്ടിയെടുത്തതെന്ന് പൊലിസ് പറ ഞ്ഞു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പൊലിസ് സ്റ്റേഷന്‍, കോട്ടയം ജില്ലയില്‍ കുറവിലങ്ങാട്, കോട്ടയം വെസ്റ്റ്, ചങ്ങനാശ്ശേരി, മണര്‍കാട് പൊലിസ് സ്റ്റേഷനുകളിലും, എറണാകുളം സെന്‍ട്രല്‍ പൊലിസിലും പ്രതിക്കെതിരെ തട്ടിപ്പ് കേസു കള്‍ നിലവിലുണ്ട്.
പത്തനംതിട്ട, പാലക്കാട്, ചങ്ങനാശ്ശേരി, തിരുവല്ല കോടതികളില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സം ബന്ധിച്ചുള്ള കേസും പ്രതിക്ക് എതിരെ നിലനില്‍ക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞു. പാലാരിവട്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയില്‍ നിന്നും സമാന രീതിയിലുള്ള തട്ടിപ്പിന് വിധേയരായവരുണ്ടെങ്കില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനുമായി 0484-2345850. 9497947182,9497980425.എന്നീ ഫോണ്‍ നമ്പറുകളില്‍ ബ ന്ധപ്പെടേണ്ടതാണെന്ന് പൊലിസ് അറിയിച്ചു.
പ്രതി സമാനരീതിയിലുള്ള കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും, കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു.