72770 വോട്ടു നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 25016 വോട്ടിനാണ് എല്‍ഡിഎഫിലെ ഡോ.ജോ ജോസഫി നെ പരാജയ പ്പെടുത്തിയത്. മണ്ഡലത്തിലെ റെക്കോഡ് ഭൂ രിപക്ഷമാണിത്
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ അ ന്തിമ വോട്ടു നില ഔദ്യോഗികമായി പുറത്തുവിട്ട് തെര ഞ്ഞെടുപ്പ് കമ്മീഷന്‍. 72770 വോട്ടു നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 25016 വോട്ടിനാണ് എല്‍ഡിഎ ഫിലെ ഡോ.ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ റെ ക്കോഡ് ഭൂരിപക്ഷമാണിത്.
വോട്ടിങ്ങ് ശതമാനത്തില്‍ വന്‍കുതിപ്പാണ് യുഡിഎഫ് നടത്തിയത്. 53.76 ശതമാനം വോട്ട് നേടാന്‍ യുഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞ തവണ 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. 2021ലെ 14,239 വോട്ടു കളുടെ ഭൂരിപക്ഷം 25,016 ആയി ഉയര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു.
അതേസമയം എല്‍ഡിഎഫിലെ ജോ ജോസഫിന് 47,754 വോട്ടാണ് കിട്ടിയത്.കഴിഞ്ഞ തവണ എല്‍ ഡിഎഫ് സ്ഥാ നാര്‍ഥി നേടിയതിനേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടു കളുടെ വര്‍ധനവുണ്ടായി. ഉപ തെരഞ്ഞെടുപ്പില്‍ പരാജയ പ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിങ് ശതമാനം ഉയര്‍ത്താ ന്‍ സിപിഎമ്മിന് കഴിഞ്ഞു. കഴിഞ്ഞ തവണ 33. 32 ശതമാനം വോട്ടുകള്‍ ലഭിച്ച എല്‍ഡിഎഫിന് ഇ ത്തവണ കിട്ടിയത് 35.28 ശതമാനം വോട്ടുകളാണ്.
എന്നാല്‍ ബിജെപിക്കു കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടിന്റെ കുറവുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്ത വണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേ ടിയപ്പോള്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണ ന് ലഭിച്ചത് 12957 വോട്ടുകള്‍ മാത്രം.

തൃക്കാക്കരയിലെ അന്തിമ വോട്ടുനില :
ഉമ തോമസ് 72770 (53.76%)
ഡോ. ജോ ജോസഫ് 47754 (35.28%)
എഎന്‍ രാധാകൃഷ്ണന്‍ 12957 (9.57%)
അനില്‍ നായര്‍ 100 (0.07%)
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ 384 (0.28%)
സിപി ദിലീപ് നായര്‍ 36 (0.03%)
ബോസ്‌കോ കളമശ്ശേരി 136 (0.1%)
മന്‍മഥന്‍ 101 (0.07%)
നോട്ട 1111 (0.82%)












