യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയും ഉന്നത ഉദ്യോഗസ്ഥ രുമുള്‍പ്പെടെ 16 പേര്‍ മരിച്ചു. നഴ്‌സറി സ്‌കൂളിന് സമീപമാണ് ഹെ ലികോപ്റ്റര്‍ തകര്‍ന്ന് വീണത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടതായാണ് വിവരം
കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രിയുള്‍പ്പടെ 16 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനനഗ രമായ കീവിന് സമീപത്തുള്ള കിന്റര്‍ ഗാര്‍ട്ടന് സമീപത്തായിരുന്നു അപകടം. 15 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതില്‍ പത്തു പേര്‍ കുട്ടിക ളാണ്.
മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഡിനൈസ് മൊനാസ്റ്റിര്‍സ്‌കിയും 8 ഉന്നത ഉദ്യോഗസ്ഥരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. തകര്‍ന്ന് വീണയുടന്‍ ഹെലികോപ്റ്ററിന് തീപിടിച്ചു. നഴ്‌സറിയില്‍ നിന്ന് കുട്ടികളെയും അധ്യാപകരെയും പെട്ടെന്ന് ഒഴിപ്പിച്ചെന്നും യുക്രയ്ന്‍ അധികൃതര്‍ വ്യക്തമാക്കി.











