‘ഏകപക്ഷീയ ശ്രമങ്ങളെ എതിര്‍ക്കും’: ട്രംപ് വന്നു, ചൈനയ്ക്ക് മുന്നറിയിപ്പ്; അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ‌

വാഷിങ്ടൻ : യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വന്നതിനു ശേഷമുള്ള ആദ്യ ക്വാഡ് യോഗം ചൊവ്വാഴ്ച നടന്നു. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണു കൂടിക്കാഴ്ച നടത്തിയത്. അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിക്കു 4 രാജ്യങ്ങളും തയാറെടുക്കുമെന്നു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ അധ്യക്ഷതയിലായിരുന്നു മന്ത്രിതല യോഗം. ഇന്തോ-പസിഫിക്കിലെ സ്ഥിതിഗതികളില്‍ നിര്‍ബന്ധിത നടപടികളിലൂടെ മാറ്റം വരുത്തുന്നതിൽ ചൈനയ്‌ക്കു മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസിലേക്കു ട്രംപ് മടങ്ങിയെത്തിയ ശേഷം ചൈനയെ ലക്ഷ്യമിട്ടുള്ള ആദ്യത്തെ ഉന്നതതല യോഗമായി ക്വാഡ് മാറി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ഓസ്‌ട്രേലിയയുടെ പെന്നി വോങ്, ജപ്പാന്റെ ടക്കേഷി ഇവായ എന്നിവരുമായാണു മാര്‍കോ റൂബിയോ സംസാരിച്ചത്.
‘‘ജനാധിപത്യ മൂല്യങ്ങള്‍, പരമാധികാരം, നിയമവ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നതും സ്വതന്ത്രവുമായ ഇന്തോ-പസിഫിക് മേഖലയെ ശക്തിപ്പെടുത്ത‌ാൻ 4 രാഷ്ട്രങ്ങൾക്കും പ്രതിബദ്ധതയുണ്ട്. ബലപ്രയോഗമോ നിര്‍ബന്ധിത നടപടിയോ വഴി നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന ഏകപക്ഷീയ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു’’– പ്രസ്താവനയില്‍ വ്യക്തമാക്കി. തയ്‌വാനിൽ ചൈനയുടെ അവകാശവാദങ്ങളെയും തള്ളിക്കളയുന്നതാണ് ഈ പ്രസ്താവനയെന്നാണു വിലയിരുത്തൽ.
ഇന്ത്യയില്‍ ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ച ക്വാഡ് ഉച്ചകോടിയിൽ മാറ്റമില്ലെന്നു യോഗം സ്ഥിരീകരിച്ചു. ഇതോടെ ട്രംപിന്റെ ആദ്യ യാത്രകളിലൊന്ന് ഇന്ത്യയിലേക്കാകും എന്നുറപ്പായി. ക്വാഡ് ഉച്ചകോടിയെ ചൈനയ്‌ക്കെതിരായ പ്രതിരോധമായാണു യുഎസ് കാണുന്നത്. ട്രംപ് സർക്കാരിന്റെ ആദ്യ മണിക്കൂറിൽ തന്നെ നിർണായക ക്വാഡ് യോഗം ചേർന്നതു പ്രാധാന്യമുള്ളതാണെന്നു ജയ്ശങ്കർ എക്സിൽ കുറിച്ചു. അംഗരാജ്യങ്ങളുടെ വിദേശനയത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതാണ് ഇതു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read:  ‘യുഎസിന് വേണ്ടത് യുദ്ധമെങ്കിൽ അവസാനം വരെ പൊരുതാൻ തയാർ’: പകരത്തിനു പകരം തീരുവയിൽ പ്രതികരണവുമായി ചൈന

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES