നാല് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 9 അംഗ സംഘം യുഎഇലേക്ക് പോകുന്നത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്ര കാരം, അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംബന്ധി ക്കാനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയില്‍ എത്തുന്നത്
ദുബായ് : യുഎഇ സന്ദര്‍ശനത്തിന് തയ്യാറെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 9 അംഗ സംഘം യുഎഇലേ ക്ക് പോകുന്നത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം, അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കു ന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംബന്ധിക്കാനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയില്‍ എത്തുന്നത്. അ ബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.
മേയ് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തും. തുടര്‍ന്ന് അബുദാബ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനക ളുടെ പരിപാടികളിലും മുഖ്യമന്ത്രി പ ങ്കെടുക്കും. യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അല്‍ സെയൂദിയുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി യു എഇലേക്ക് പോകുന്നതെ ന്നാണ് വിവരം. മേയ് എട്ട് മുതല്‍ 10 വരെ അബുദാബി നാഷണല്‍ എക്സ്ബിഷ ന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 7ന് വൈകിട്ട് 7ന് അബുദാബി നാ ഷണല്‍ തിയേറ്ററിലും, മെയ് 10ന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. സ്വീകരണ പരി പാടിയില്‍ മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും.
മുഖ്യമന്ത്രിയുടെ അബുദാബിയിലെ പരിപാടി വിജയിപ്പിക്കുന്നതിന് വിവിധ സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ചെയര്‍മാനായി അഡ്വക്കേറ്റ് അന്‍സാരി സൈ നുദ്ദീനേയും, കണ്‍വീനറായി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി പി കൃഷ്ണകുമാറിനെയും തെര ഞ്ഞെടുത്തു. വി നന്ദകുമാര്‍ ലുലു, എസ് എഫ് സി മുരളി, ജെമിനി ബാബു, രാജന്‍ അമ്പലത്തറ, ഡി നടരാജന്‍, റഫീഖ് കയനിയില്‍, കുഞ്ഞിരാമന്‍ നായര്‍ കെ വി ആര്‍ എന്നിവരാണ് രക്ഷാധികാരികള്‍.
ടി കെ അബ്ദുല്‍സലാം, ഇ കെ അബ്ദുല്‍സലാം അല്‍ ഐന്‍, മനോജ്, സലിം ചിറക്കല്‍, എ കെ ബീരാ ന്‍കുട്ടി, റോയ് ഐ വര്‍ഗീസ് (വൈസ് ചെയര്‍മാന്‍മാര്‍), സഫറുള്ള പാലപ്പെട്ടി, ഹമീദ് പരപ്പ, ബി ഫാറൂഖ്, എന്‍ എം അബൂബക്കര്‍, ഷെറിന്‍ വിജയന്‍ (കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. അബു ദാബി കേരള സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് അബുദാബിയില്‍ സ്വീകരണ പരിപാടികള്‍ സം ഘടിപ്പിക്കുന്നത്.