കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായി കൂടുതല്‍ പേരെ കണ്ടെത്തി. മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
അബുദാബി : യുഎഇയില്‍ കുരങ്ങുപനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാന്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ആഫ്രിക്കയില്‍ നിന്നും യുഎഇയിലെത്തിയ 29 കാരനാണ് യുഎഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച വ്യക്തികള്‍ക്കും അവരുമായി അടുത്ത് ഇടപഴകിയവര്‍ക്കും ക്വാറന്റൈനും ഐസലേഷനും നിര്‍ബന്ധമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കുരങ്ങു പനി സ്ഥിരീകരിച്ചാല്‍ ഐസലേഷനിലേക്ക് മാറണം. രോഗിയുമായി അടുത്തിടപഴകിയവര്‍ 21 ദിവസം ക്വാറന്റൈനില്‍ വീട്ടില്‍ കഴിയണം.
ഐസലേഷനും ക്വാറന്റൈനും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.
കുരങ്ങു പനിയുടെ പ്രധാന ലക്ഷണം ക്ഷീണത്തോടു കൂടിയ കടുത്ത പനിയാണ്. ശരീരം വേദന, തലവേദന, എന്നിവയും മറ്റ് ലക്ഷണങ്ങളാണ്. തൊലിപ്പുറത്ത് കുരുക്കള്‍ പോലെ വീര്‍ത്ത് വന്ന് പൊട്ടുകയും ചെയ്യും.
കുരങ്ങുപനിക്കുള്ള സാംപിള്‍ എടുക്കുന്നത് തൊലിപ്പുറത്തെ ഈ വടുക്കളില്‍ നിന്നാണ്.
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈയും മുഖവും വൃത്തിയാക്കുക, സോപ്പുവെള്ളം ഉപയോഗിച്ച് കൈയും മുഖവും കഴുകുക എന്നീ മുന്‍കരുതലുകള്‍ എടുക്കുക. വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍ എന്നിവയുമായി അടുത്തുള്ള സമ്പര്‍ക്കം ഒഴിവാക്കുക, മാംസം നല്ലവണ്ണം വേവിച്ച് കഴിക്കുക. എന്നീ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.