ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതമായി യുഎഇയിൽ സ്വർണവില കുത്തനെ ഉയർന്നു. ഗ്രാമിന് ഏകദേശം 4 ദിർഹം വരെ ഒന്നടങ്കം വർധിച്ചുവെന്നാണ് വിപണിയിലെ റിപ്പോർട്ട്.
24 കാരറ്റ് സ്വർണത്തിന്റെ വില 408.75 ദിർഹത്തിൽ നിന്ന് 412.75 ദിർഹം ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 14 ദിർഹം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
- 22 കാരറ്റ്: ഗ്രാമിന് 382.25 ദിർഹം
- 21 കാരറ്റ്: 366.5 ദിർഹം
- 18 കാരറ്റ്: 314 ദിർഹം
ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം ശക്തമായി തുടരുകയാണ്. അതുകൊണ്ടാണ് പലരും സ്വർണത്തിലേക്ക് മടങ്ങുന്നത്, ഇതാണ് വില വർധനയ്ക്ക് പ്രധാന കാരണമായത്.