English हिंदी

Blog

RIP (1)

Web desk

ഷാര്‍ജ: മലയാളി ബിസിനസുകാരന്‍ ടി.പി അജിത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത. തിങ്കളാഴ്ച്ച രാവിലെയാണ് ഷാര്‍ജ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ 55 കാരനായ അജിത്തിനെ കണ്ടെത്തിയത്.

30 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഇദ്ദേഹം ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് സൊലുഷന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. 200 ലേറെ ജീവനക്കാരുള്ള സ്‌പേസ് മാക്‌സ് സൊലൂഷന്‍സ് ഇന്റര്‍നാഷണലിന്റെ കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്‌റ്റോറേജ് തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ദുബൈ മെഡോസിലെ വില്ലയിലായിരുന്നു താമസം. ഭാര്യ ബിന്ദു വീട്ടമ്മയാണ്. മകന്‍ അമര്‍, ഇംഗ്ലണ്ടില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി പിതാവിന്റെ കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്നു. മകള്‍ ലക്ഷ്മി പഠിക്കുകയാണ്. അജിത് സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ട്വിന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരള പ്രീമിയര്‍ ലീഗ് ഡയറക്ടര്‍ കൂടിയായിരുന്നു അജിത്.

Also read:  ബഹ്‌റൈനില്‍ 162 പേര്‍ക്ക് കോവിഡ്

എല്ലാ ദിവസവും പുലര്‍ച്ചെ നടക്കാനിറങ്ങുന്ന അജിത് കുടുംബാംഗങ്ങളെ ശല്യപ്പെടുത്താതെയാണ് എഴുന്നേല്‍ക്കാറ്. ആത്മഹത്യ ചെയ്ത ദിവസം പുലര്‍ച്ചെ നാലിന് ദുബൈയിലെ വീട്ടില്‍ നിന്ന് ഇറങ്ങി ഷാര്‍ജയില്‍ എത്തുകയായിരുന്നു. അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കുന്ന 17 നില കെട്ടിടത്തില്‍ നിന്നാണ് ചാടിയത്. ഈ തെരുവില്‍ നേരത്തെ താമസിച്ചിട്ടുണ്ടെങ്കിലും അജിത്തിന് സുഹൃത്തുക്കളുള്ളതായി അറിവില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഷാര്‍ജ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെത്തിയത് പഴയ ഓര്‍മകളുടെ ഭാഗമാകാം എന്ന് സംശയിക്കുന്നു.

Also read:  ഒമാനില്‍ കോവിഡ്‌ സ്ഥിരീകരിച്ചത് 1,389 പേർക്ക്: 14 മരണങ്ങൾ

കൊവിഡ് കാലത്ത് മലയാളി സമൂഹത്തിന് നഷ്ടപ്പെടുന്ന നാലാമത്തെ മലയാളിയാണ് അജിത്. മാനസിക സംഘര്‍ഷം സഹിക്കാനാകാതെയാണ് നാലുപേരുടെയും മരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ മൂന്നാം വാരത്തില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രാക്കുളം സ്വദേശി അശോകന്‍ എന്ന യുവാവ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. കോവിഡ് ഭയം കാരണമാണ് മരിച്ചതെന്നാണ് വിവരം.

Also read:  ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് അജ്മാന്‍ പോലീസിന്റെ സ്മാര്‍ട് നിരീക്ഷണം

ബിസിനസ് തകര്‍ച്ച മൂലം പ്രമുഖ ബിസിനസുകാരന്‍ വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കല്‍ (54) കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഇതിന് പിന്നാലെ ചെമ്മലശേരി സ്വദേശി നീലത്ത് മുഹമ്മദ് ഫിര്‍ദൗസ് (26) ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. ജോയ് മരിച്ചപ്പോള്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ബുദ്ധിമോശമായി പോയെന്നും അജിത് പറഞ്ഞതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. പ്രതിസന്ധികളെ നേരിടാന്‍ ബിസിനസുകാരന് മാനസിക കരുത്ത് വേണമെന്ന് അജിത് പറയാറുണ്ടെന്നും സുഹൃത്ത് പറഞ്ഞു.