അബുദാബി : യുഎഇയിൽ മേയിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പെട്രോളിന് ഒരു ഫിൽസ് കൂടിയപ്പോൾ ഡീസലിന് 11 ഫിൽസ് കുറവും രേഖപ്പെടുത്തി. പുതിയ വില നാളെ(മേയ്1) മുതൽ ബാധകമാകും.സൂപ്പർ98 പെട്രോളിന് ലിറ്ററിന് 2.58 ദിർഹമാണ് നാളെ മുതൽ നൽകേണ്ടി വരിക. ഈ മാസം അത് 2.57 ആണ്. സ്പെഷൽ95 ലിറ്ററിന്- 2.47 ദിർഹം( 2.46 ദിർഹം) ഇ-പ്ലസ്91 ലിറ്ററിന് 2.39 ദിർഹം(2.38 ദിർഹം). ഡീസലിന് ലിറ്ററിന് 2.52 ദിർഹമാണ് മേയിൽ നൽകേണ്ടത്. ഈ മാസം(ഏപ്രിൽ) ലിറ്ററിന് 2.63 ദിർഹമാണ് ഈടാക്കുന്നത്. ആഗോള വിലനിലവാരത്തിനനുസരിച്ചാണ് യുഎഇയിൽ എല്ലാ മാസവും അവസാനം അടുത്ത മാസത്തെ നിരക്ക് പ്രഖ്യാപിക്കുന്നത്.
