രാജ്യത്ത് നിലവില്‍ 15,534 ആക്ടീവ് കോവിഡ് കേസുകളെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം
അബുദാബി : രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 229 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം, 408 പേര്‍ രോഗമുക്തി നേടി. കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. എന്നാല്‍, രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 15,534 ആണ്.
Uae reports 229 new COVID-19 cases in last 24 hours.
Total tests 272,856#stopthespread #followguidelines #uae #COVID19 #uaeuptodate pic.twitter.com/PPsjIrERHk— UAEUPTODATE (@uaeuptodate) April 19, 2022
2,72,856 പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്ന് 220 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആദ്യമായി സ്ഥിരീകരിച്ച ശേഷം ഇതുവരെ യുഎഇയില്‍ 15 കോടി പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു മാസത്തിലേറെയായി. ഇതുവരെയുള്ള മരണ സംഖ്യ 2,302 ആണ്.