വേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതും പ്രവാസികളില്‍ പലരും നാട്ടിലേക്ക് മടങ്ങിയതും മൂലം വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞേക്കും
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1541 പേര്‍ക്ക് രോഗം ഭേദമായി. പുതിയതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ 1600 നു മേലെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളെ തുടര്‍ന്ന് പൊതുയിടങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തിയതു മൂലം പ്രതിദിന കേസുകളുടെ എണ്ണം കൂടിയിരുന്നു.
എന്നാല്‍, വേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതും പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകുന്നതും മൂലം വരും ദിവസങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ച ശേഷം ഇതുവരെ 969,097 പേര്‍ രോഗബാധിതരായി. 949218 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചവരുടെ എണ്ണം 2325 ആണ്.