ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം
2341 ആയി.
ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 659 പേര്‍ക്ക് കോവിഡ് ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കോവിഡ് ബാധിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചതായും അറിയിപ്പില്‍ പറയുന്നു.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 10,08,435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍ 9,86,761 പേരാണ്. ആകെ മരണം 2,341.
നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 19,333 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,30,589 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് 693 പേര്‍ക്ക് രോഗം സ്ഥിരികരിച്ചത്.