ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമ നിയമം നിലവിലു ണ്ടാവുക. കടുത്ത വേനല്‍ചൂടില്‍ വെയിലേറ്റ് ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് യുഎഇ തൊഴില്‍മന്ത്രാലയം വര്‍ഷങ്ങളായി ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്
യുഎഇയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ വൈകുന്നേരം മൂന്ന രവരെ തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യു ന്നതിന് ഇതോടെ വിലക്ക് നിലവില്‍ വരും. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റം ബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമ നിയമം നിലവിലുണ്ടാവുക.
കടുത്ത വേനല്‍ചൂടില്‍ വെയിലേറ്റ് ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷ കണക്കിലെടുത്താ ണ് യുഎഇ തൊഴില്‍മന്ത്രാലയം വര്‍ഷങ്ങളായി ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിച്ചാല്‍ ഒരു ജീവനക്കാരന് 5,000 ദിര്‍ഹം എന്ന നിരക്കി ല്‍ തൊഴിലുടമയില്‍നിന്ന് പിഴ ഈടാക്കും. തൊഴിലാളികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ 50,000 ദിര്‍ഹം വരെയാകാം.
ഉച്ച സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണം. കുടിക്കാന്‍ വെള്ളവും പാനീയവും ലഭ്യമാക്കണം. ജോലി എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധിക സമയത്തിന് ഓവര്‍ ടൈം ആനുകൂല്യങ്ങളും നല്‍കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.