മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാ ഞ്ചിന്.ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണ ചുമതല
കൊച്ചി:നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണ ചുമതല. സിഐയ്ക്കെതിരെയുള്ള പരാതിയും അന്വേ ഷണസംഘം പരിശോ ധിക്കും. നേരത്തെ ആലുവ ഡിവൈഎസ്പി ശിവന്‍കുട്ടിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
ആലുവ സി.ഐക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കുറി പ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് സുഹൈല്‍,ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവര്‍ റിമാന്റിലാണ്.അതേസമയം, ഭര്‍തൃപീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിഐ സിഎല്‍ സുധീറിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ഡി വൈഎസ്പിയുടെ റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 29ന് പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്ത ദിവസമാണെ ന്നും റിപ്പോര്‍ട്ടിലുണ്ട്.ആലുവ പൊലീസ് സ്റ്റേഷന്റെ ചുമതലയിലെ തിരക്ക് കാരണം മോഫിയയുടെ പരാ തി പരിശോധിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിച്ചെന്നാണ് സുധീറിന്റെ വിശദീകരണം.
തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന മോഫിയ തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ ആത്മഹത്യചെയ്തത്.ഏഴ് മാസം മുന്‍പാണ് മുഹമ്മദ് സുഹൈലുമായി മോ ഫിയയുടെ വിവാഹം കഴിഞ്ഞത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാ ഹം നടത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി മൊഫിയ പരാതി നല്‍കിയിരുന്നു. മോഫിയയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവി നേയും ഭര്‍തൃമാതാവിനേയും ഭര്‍തൃപിതാവിനേയും ചൊവ്വാഴ്ച രാത്രി ബന്ധുവീട്ടില്‍ നിന്ന് കസ്റ്റഡിയിലെ ടുത്തിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്തു.