ചാമുണ്ഡിഹില്‍സില്‍ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും തടഞ്ഞ അക്രമി സം ഘം സുഹൃത്തിന്റെ തലയില്‍ കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചി ഴച്ച് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പെണ്‍കുട്ടിയോട് പണം ആവശ്യപ്പെടുകയും ചെയ്തു.
മൈസൂരു: മൈസൂരു കൂട്ടബലാത്സക്കേസില്‍ കേസില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്രീക രിച്ച് അന്വേഷണം. ഒരു തമിഴ്നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍ പ്പെട്ടതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേ ഷണം വ്യാപിപ്പിച്ചു. ആക്രമണ ത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന കോളേജില്‍ തന്നെയാണ് മലയാളി വിദ്യാര്‍ത്ഥികളും പഠിക്കു ന്നത്. സംഭവശേഷം കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായാണ് അന്വേഷണമെന്ന് പൊലിസ് വ്യക്തമാ ക്കി.
കഴിഞ്ഞ ദിവസമാണ് മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഘത്തിന് ഇരയാ യത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കര്‍ണാടക ചാമുണ്ഡി ഹില്‍ സിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെയും സഹപാഠിയെയും ആറംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
യുപി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. കേസുമായി ബന്ധ പ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടുകാരാണ് പ്രതിക ളെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിക ളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതില്‍ നിന്ന് നാല് നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ആ നമ്പറുകള്‍ പിറ്റേദിവസം ആക്ടീവ് അല്ലെന്ന് പൊ ലീസ് കണ്ടെത്തി. മൂന്ന് നമ്പറുക ള്‍ മലയാളി വിദ്യാര്‍ത്ഥികളുടേയും മറ്റൊന്നു ഒരു തമിഴ്‌നാട് സ്വ ദേശിയുടേതുമാണെന്ന് വ്യക്തമായി.
മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍. അതില്‍ മൂ ന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്നാട്ടുകാരു നുമാണ്. അന്വേഷണം ഇവരിലേക്ക് എത്തിയപ്പോള്‍ പിറ്റേദിവസം ഈ കുട്ടികള്‍ സര്‍വകലാശാല പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് മനസിലാക്കി. ഹോസ്റ്റലില്‍ അന്വേഷണം നടത്തിയപ്പോള്‍ അവര്‍ അപ്പോഴെക്കും അവിടം വിട്ടിരുന്നതായി കണ്ടെത്തി. ഇത് കേ ന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൈസൂരു പൊലീസിന്റ പ്രത്യേക സം ഘം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതാ യും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ഐജി പറഞ്ഞു.
അതെസമയം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി. ചാമു ണ്ഡി ഹില്‍സില്‍ വച്ച് പെണ്‍കുട്ടിയേയും സുഹൃത്തിനേയും തടഞ്ഞ അക്രമികള്‍ ആണ്‍സുഹൃ ത്തിന്റെ തലയില്‍ കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പണം ആ വശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി ഇതിന് തയ്യാറാവതെ വന്നപ്പോള്‍ വീണ്ടും ആക്രമിക്കുകയും പിന്നീട് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ വന്യമൃഗങ്ങള്‍ ഇറങ്ങുന്ന മലയടിവാരത്തില്‍ ഉപേ ക്ഷിച്ച് കടന്നു കളയുകയുമായിരുന്നു എന്നാണ് മൊഴിയില്‍ പറയുന്നത്.