വനിതകളുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയ മേരി, കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് തോറ്റത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി
ടോക്യോ: ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. വനിതകളുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീക്വാര്‍ ട്ടര്‍ മത്സരത്തിന് ഇറങ്ങിയ മേരി, കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് തോറ്റത്. കടു ത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി. നിലവിലെ വെങ്കല മെഡല്‍ ജേതാവായ വലന്‍സിയയോട് 3-2ന്റെ തോല്‍വിയാണ് മേരിക്കുണ്ടായത്.
ഒന്നാം റൗണ്ടില്‍ 14ന് പരാജയം സമ്മതിച്ച മേരി പക്ഷേ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി യെങ്കിലും ആദ്യ റൗണ്ടിലെ മോശം പ്രകടനം മേരിക്ക് തിരിച്ചടിയായി. 38-കാരിയായ മേരിയുടെ കരി യറിനും ഇതോടെ വിരാമമാകുമായിരിക്കും. ആറ് തവണ ലോക ചാംപ്യന്‍ഷിപ്പ് നേടിയിട്ടുള്ള താര മാണ് മേരി. രണ്ട് വെള്ളിയും മൂന്ന് വെങ്കലവും മേരിയുടെ അക്കൗണ്ടിലുണ്ട്. 2012ലെ ലണ്ടന്‍ ഒളിം പിക്സില്‍ വെങ്കലവും മേരി സ്വന്തമാക്കി.
അമ്മയായ ശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരം കൂടിയാണ് മേരി. ഒളിംപിക്‌സ് സ്വര്‍ ണം ലക്ഷ്യമിട്ടെത്തിയ മേരിക്ക് പക്ഷേ അത് സഫലമാക്കാന്‍ സാധിച്ചില്ല. ഏഷ്യന്‍ ഗെയിംസുകളില്‍ ഒരു സ്വര്‍ണവും മൂന്ന് വെങ്കലവും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണമുള്ളത്. മണിപ്പൂരുകാരിയായ മേരി നാല് കുട്ടികളുടെ അമ്മയാണ്.