തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എയും എസ്എ ഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും വിവാഹിതരാകുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹക്കാര്യം തീരുമാനിച്ചതായി സച്ചിന്‍ ദേവിന്റെ പിതാവ് കെ എം നന്ദകുമാര്‍ പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എയും എസ്എ ഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും വിവാഹിതരാകുന്നു. ഇരുവരുടെയും കുടും ബങ്ങള്‍ തമ്മില്‍ വിവാഹക്കാര്യം തീരുമാനിച്ചതായി സച്ചിന്‍ ദേവിന്റെ പിതാവ് കെ എം നന്ദകുമാര്‍ പറ ഞ്ഞു. ഒരു മാസത്തിന് ശേഷമായിരി ക്കും വിവാഹം.
എന്നാല്‍ വിവാഹതീയതി പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും പ്രായം
കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ രാജേന്ദ്രന്‍ കോ ര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാ നാര്‍ഥിയായി മത്സരിക്കുന്നതും മേയറാകുന്ന തും. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാ ല സംഘം, എസ്എഫ് ഐ പ്രവര്‍ത്തന കാല ത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍എയും, രാജ്യത്തെ ഏറ്റവും പ്രായം കുറ ഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.
സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെ ക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പി ലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയി ച്ചത്. കോഴിക്കോട് നെല്ലി ക്കോട് സ്വദേശിയാണ് സ ച്ചിന്‍ ദേവ്. നിലവില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി യാണ് സച്ചിന്‍ ദേവ് ആദ്യമായി എംഎല്‍എയാകുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സച്ചിന്‍ ദേവ് വളര്‍ന്നത്.











