കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്ക് പാതക്കുള്ള ധനസഹായം ഫ്രഞ്ച് വികസന ബാങ്ക് (എ എഫ്ഡി) നിഷേധിക്കാന്‍ കാരണം കേന്ദ്രം. രണ്ടാം ഘട്ടപാതയുടെ പകുതി പോലും കേ ന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തുകയ്ക്ക് നിര്‍മിക്കാനാകില്ലെന്നാണ് എഎഫ്ഡിയുടെ വില യിരുത്തല്‍
കൊച്ചി : കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്ക് പാതക്കുള്ള ധനസഹായം ഫ്രഞ്ച് വികസന ബാങ്ക് (എഎഫ്ഡി) നിഷേധിക്കാന്‍ കാരണം കേന്ദ്രം. രണ്ടാം ഘട്ടപാതയുടെ പകു തിപോലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തുകയ്ക്ക് നിര്‍മിക്കാനാകില്ലെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തല്‍. 2017ല്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി കണ്‍സള്‍ട്ടന്റായി തയ്യാറാക്കിയ ഡിപിആറില്‍ 11.2 കിലോമീറ്റര്‍ പാതക്ക് 2310 കോടിയാണ് കണക്കാക്കിയ ത്.
2018ല്‍ കേന്ദ്ര നഗരാസൂത്രണമന്ത്രാലയം ഇടപെട്ട് ഇത് 1957 കോടിയായി വെട്ടിക്കുറച്ചു. ഈ തുകയ്ക്ക് നിര്‍ മാണം പൂര്‍ത്തിയാകില്ലെന്ന് എഎഫ്ഡി നേരത്തേതന്നെ കെഎം ആര്‍എലിനെ അറിയിച്ചിരുന്നു. ആഗ സ്റ്റില്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയശേഷവും ഇതറിയിച്ചു. എന്നിട്ടും നിലപാട് മാറ്റാന്‍ കേന്ദ്രം തയ്യാറായില്ല. തുടര്‍ന്നാണ് പിന്മാറ്റം. കാക്കനാട് പാതയ്ക്ക് 3500 കോടി രൂപ വേണമെന്നാണ് എഎ ഫ്ഡി വിലയിരുത്തല്‍. മെട്രോ ഒന്നാംഘട്ടത്തില്‍ എഎഫ്ഡിയാണ് വായ്പ നല്‍കിയത്. 5181 കോടി കണ ക്കാക്കിയെങ്കിലും 7100 കോടി ചെലവായി. 25 വര്‍ഷ കാലാവധിയില്‍ 1.9 ശതമാനം പലിശയ്ക്കാണ് വായ്പ അ നുവദിച്ചത്. കാക്കനാട് പാതക്കുള്ള 60 ശതമാനം പണവും വായ്പയിലൂടെയാണ് കണ്ടെത്തേണ്ടത്. 16.23 ശ തമാനം തുക (274.90 കോടി) മാത്രമാണ് കേന്ദ്രവിഹിതം.
തുടക്കം മുതല്‍ ഉടക്ക്
കൊച്ചി മെട്രോയ്ക്ക് വന്‍ കുതിപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇന്‍ഫോപാര്‍ക്ക് പാത. എന്നാല്‍, തുടക്കംമുതല്‍ ഇത് തടസ്സപ്പെടുത്താനാണ് കേന്ദ്രനീക്കം. പദ്ധതിക്ക് നാലു വര്‍ഷമാണ് അനുമതി വൈകിച്ചത്. ഒപ്പം രാജ്യത്ത് മറ്റ് മെട്രോകള്‍ക്കൊന്നും ബാധകമല്ലാ ത്ത നിബന്ധനകളും അടി ച്ചേല്‍പ്പിച്ചു.രണ്ടാംഘട്ടത്തെ ബാധിക്കില്ല: കെഎംആര്‍എല്‍
ഫ്രഞ്ച് വികസന ഏജന്‍സി (എഎഫ്ഡി) വായ്പ നല്‍കാത്തത് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വിക സനത്തെ ബാധിക്കില്ലെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറ ഞ്ഞു. മറ്റ് ഏജന്‍സി കളില്‍നിന്ന് വായ്പ ലഭ്യമാക്കാന്‍ നടപടി പൂര്‍ത്തിയാക്കി. നഗരജന സം ഖ്യാ മാനദണ്ഡപ്രകാരം കൊച്ചി യുള്‍പ്പെടുന്ന വിഭാഗത്തിലെ മെട്രോകളില്‍ മികച്ചതാണ് കൊച്ചി മെട്രോ. നാഗ്പുര്‍, ജയ്പുര്‍, ലഖ്നൗ തുടങ്ങിയ മെട്രോകളെ അപേക്ഷിച്ച് യാത്രക്കാ രുടെ എണ്ണത്തിലും ഇതരസൗകര്യങ്ങളിലും ബഹു ദൂരം മുന്നിലാണ്. യന്ത്രവല്‍കൃതമല്ലാ ത്ത ഗതാഗതമാര്‍ഗങ്ങള്‍ മെട്രോയ്ക്ക് അനുബന്ധമായി വികസി പ്പിക്കുന്നതിന് എഎ ഫ്ഡിയുടെ സഹായം ലഭിക്കുന്നുണ്ട്.











