മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടകളും ക്ഷേത്രവും ഓ ട്ടോറിക്ഷയും മണ്ണിനടിയിലായി.ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.രാത്രി 12മണി യ്ക്ക് ശേഷമാണ് മണ്ണിടിച്ചി ലുണ്ടായത്.അതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല.
ഇടുക്കി: മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടകളും ക്ഷേത്രവും ഓട്ടോറി ക്ഷയും മണ്ണിനടിയിലായി.ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി 12മണിയ്ക്ക് ശേഷമാണ് മണ്ണിടി ച്ചിലുണ്ടായത്. അതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല.
രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നാര്‍ വട്ടവട റോഡ് തകര്‍ന്നു. ഗതാഗതം തടസപ്പെതിനാല്‍ വട്ടവട ഒറ്റപ്പെട്ടു.പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാ സ ക്യാമ്പ് തുറന്നു. നാട്ടു കാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും ചേര്‍ന്ന് 141 കുടുംബങ്ങ ളിലെ 450 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആര്‍ക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചാത്ത് പ്രസിഡന്റ് കവിത വി കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വട്ടാവടയില്‍ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞു താഴുകയും ചെയ്തിരുന്നു.