മൂന്നാം വട്ടവും കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ വീണു. ഐഎസ്എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്
ഫറ്റോര്‍ഡ: മൂന്നാം വട്ടവും കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ വീണു. ഐഎസ്എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഹൈദരാ ബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മൂന്ന് കിക്കുകള്‍ രക്ഷപ്പെ ടുത്തിയ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പി.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനെ 31നു കീഴടക്കിയ ഹൈദരാബാദ് എഫ്‌സി തങ്ങളുടെ ആദ്യ ഐ എസ്എ ല്‍ കിരീടമാണ് സ്വന്തമാക്കുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓ രോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. യോ ര്‍ഗെ ഡയസിനെയും അല്‍വാരോ വാസ്‌ക്വസിനെയും ഷൂട്ടൗട്ടിന് മുമ്പ് പിന്‍വലിച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്സണ്‍ സിങ് എന്നിവരുടെ കിക്കുകള്‍ കട്ടിമണി രക്ഷപ്പെടുത്തിയ പ്പോള്‍ ആയുഷ് അധികാരി മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഹൈദരാബാദിനായി ഹാളി ചരണ്‍ നര്‍സാരി, ഖാസ കമാറ, ജാവോ വിക്ടര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. സിവെറിയോയുടെ ഷോട്ട് പുറ ത്തേക്ക് പോയി. 2014, 2016 വര്‍ഷങ്ങളിലും ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം സ്വന്ത മാക്കുമെന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. മികച്ച വിജയങ്ങളുമായി ടൂര്‍ണമെന്റിലുടനീളം ബ്ലാ സ്റ്റേഴ്‌സ് കളം നിറഞ്ഞു. ഫൈനലിലും മികച്ച മുന്നേറ്റമാണ് ടീം നടത്തിയത്. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗ ട്ടില്‍ കട്ടിമണി ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്നങ്ങള്‍ തല്ലിക്കൊഴിച്ച് ബാറിന് കീഴില്‍ മഹാമേരുവായി നിന്നു.
മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഹൈദരാബാദ് എഫ്സി കളിയുടെ അവസാന നിമിഷത്തില്‍ ഗോള്‍ മടക്കിയതോടെ യാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. അവിടെയും ഇരു ടീമുകളും ഗോള്‍ നേടിയില്ല. ഇതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തീരുമാന മായത്. 88-ാം മിനിറ്റില്‍ ടവോരയാണ് ഹൈദാരാബാദിനെ ഒപ്പമെത്തിച്ചത്. നേരത്തെ മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. രാഹുലിന്റെ ഷോട്ട് തടുക്കുന്നതില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണിക്ക് പിഴച്ചതാണ് ഗോളിലേക്ക് വഴി തുറന്നത്. 68ാം മിനിറ്റിലാണ് കേരളം കാത്തിരുന്ന ഗോളിന്റെ പിറവി.