രോഗബാധിതയായ മൂന്നര വയസുകാരിയുടെ ചികിത്സാ ചെലവിന് വ്യാജ അക്കൗണ്ട് ഉണ്ടാ ക്കി പണം തട്ടിയ പാല ഓലിക്കല്‍ സ്വദേശികളായ മറിയാമ്മ സെബാസ്റ്റ്യന്‍ (59), മകള്‍ അനി ത ടി ജോസഫ് (29) എന്നിവരാണ് അറസ്റ്റിലായത്
കൊച്ചി : രോഗബാധിതയായ മൂന്നര വയസുകാരിയുടെ ചികിത്സാ ചെലവിന് വ്യാജ അക്കൗണ്ട് ഉ ണ്ടാക്കി പണം തട്ടിയ അമ്മയും മകളും പൊലീസ് പിടിയില്‍. പാല ഓലിക്കല്‍ സ്വദേശികളായ മറി യാമ്മ സെബാസ്റ്റ്യന്‍ (59), മകള്‍ അനിത ടി ജോസഫ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേരാനല്ലൂരിലെ ഫ്‌ലാറ്റില്‍ താമസിച്ചുവരികയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശി പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മിയുടെ പേരിലാണ് പണം തട്ടിയത്. മകന്‍ അ രുണാണ് കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച് സഹായമഭ്യര്‍ത്ഥിച്ചുള്ള വ്യാജ കാര്‍ഡുണ്ടാക്കി സാമൂ ഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചത്. മറിയാമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിന് ഉപ യോഗിച്ചത്. ഇത് കണ്ടെത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അരുണിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രായമംഗലം സ്വദേശിയായ പ്രവീണ്‍ മന്‍മഥ ന്റെ മകളുടെ പേരിലാണ് ഇവര്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തി യത്. ചാരിറ്റി പ്രവര്‍ത്തകനായ ഫറൂഖ് ചെര്‍പ്പുളശേരി മുഖേനയായിരുന്നു പണപ്പിരിവ്. മകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രവീണ്‍ നല്‍കിയ പരാതിയി ലാണ് ചേരാനല്ലൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.
ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മി. ശരീരത്തിനുള്ളിലെ ഞരമ്പുകളില്‍ മുഴകളു ണ്ടാകുന്നതാണ് രോഗം. കഴുത്തിന്റെ ഒരു ഭാഗത്ത് ഓപ്പറേഷന്‍ നടത്തി മുഴകള്‍ നീക്കം ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ മറുഭാഗത്തെ ശസ്ത്രക്രിയ നടത്താനായില്ല. തൊണ്ടയില്‍ ദ്വാ രമിട്ട് ഘടിപ്പിച്ചിരിക്കുന്ന വെന്റിലേ റ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരി ക്കുന്ന ത്. ചികിത്സക്കായി ലക്ഷങ്ങള്‍ ഇതിനകം ചെലവായി.
ആശുപത്രിക്കടുത്ത് വാടക വീടെടുത്താണിപ്പോള്‍ താമസം. മരുന്നിനും മറ്റു ചെലവുകള്‍ക്കുമായി മാസം തോറം ഒന്നര ലക്ഷത്തോളം രൂപ വേണം. പെയിന്റിംഗ് തൊഴിലാളിയായ പ്രവീണ്‍ ഈ തുക കണ്ടെത്താന്‍ വിഷമിക്കുന്നതു കണ്ട് കാരുണ്യ പ്രവര്‍ത്തകനായ ചെര്‍പ്പുളശ്ശേരി സ്വദേശി ഫറൂക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ കുഞ്ഞിന്റെ വീഡിയോ പോസ്റ്റു ചെയ്തു. ഒപ്പം അക്കൗണ്ട് നമ്പരും മറ്റു വിവ രങ്ങളും ഉള്‍പ്പെടുത്തി ഒരു കാര്‍ഡും തയ്യാറാക്കി പങ്കു വച്ചു. ഇതോടെ അക്കൗണ്ടിലേക്ക് പണം എ ത്തിത്തുടങ്ങി. പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ട് നമ്പറും മൊ ബൈല്‍ നമ്പറും ഉള്‍പ്പെടുത്തി വ്യാജ കാര്‍ഡ് തയ്യാറാക്കി തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചു. കിട്ടിയ പലരും സത്യമറിയാതെ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ കൊണ്ട് അറുപതി നായിരത്തോളം രൂപയാണ് അക്കൗണ്ടിലെത്തിയത്. അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷ ണത്തിലാണ് പ്രതികളെ പിടികൂടിയത്.
ചേരാനല്ലൂര്‍ സിഐ കെ ജി വിപിന്‍കുമാര്‍ , എസ്‌ഐ സന്തോഷ് മോന്‍, എഎസ്ഐ വി എ ഷു ക്കൂര്‍, പി പി വിജയകുമാര്‍, എസ്സിപിഒ സിഗേഷ്, എല്‍ വി പോള്‍, ഷീബ എന്നിവര്‍ ചേര്‍ന്നാണ് പ്രതി കളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജ രാക്കി.