ഇവർ ഫേസ്ബുക് പേജിൽ ഷെയർ ചെയ്ത പോസ്റ്റിൽ മുസ്ലീംകളെ ‘അധപതിച്ച സമുദായം’ എന്നുവിളിച്ചിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്‌താണ് ഇവർ മാപ്പ് പറഞ്ഞത്. സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരായി ഒരു റിട്ട: പൊലീസ് ഉദ്യോഗസ്ഥൻ എഴുതിയ ലേഖനം ഷെയർ ചെയ്തതാണ് അങ്കി ദാസിനെ വെട്ടിലാക്കിയത്.
തന്റെ ഫേസ്ബുക് പോസ്റ്റ് ഇസ്ലാമിനെ അപകീർത്തിപ്പെടുത്താനുള്ളതായിരു
നേരത്തേ, ഇന്ത്യയിൽ ഫേസ്ബുക്കും വാട്ട്സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയും ആർഎസ്‌എസും ചേർന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. അവർ അതിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുകയുമാണ്. ഫേസ്ബുക്കിനെ കുറിച്ചുള്ള സത്യം അമേരിക്കൻ മാധ്യമങ്ങൾ തുറന്നുകാട്ടിയതായും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.