മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പു താഴ്ത്തുന്നതിന് സ്പില്‍വേയുടെ മൂന്നു ഷട്ടറുകള്‍ കൂടി തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചു. നിലവില്‍ തുറന്നിട്ടുള്ള മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി യിട്ടും ജലനിരപ്പ് പ്രതീക്ഷിച്ച അളവില്‍ താഴാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ തുറന്നിട്ടുള്ള മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് പ്രതീക്ഷിച്ച അളവില്‍ താഴാത്ത സാഹചര്യത്തിലാണ് തീരുമാനം. 1,5,6 ഷട്ടറുകള്‍ നാലു മണിക്കാണ് ഉയര്‍ത്തുക. ഇതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ആറാവും. 1299 ഘനയടി വെള്ളം ഒഴുക്കിക്കളയാനാണ് തമിഴ്നാട് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഇനിയും ഉയരും.
ആറു ഷട്ടറുകളില്‍ക്കൂടി 2,974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍ക രുതല്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ പരി ഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തെ മുല്ലപ്പെരിയാര്‍ തുറന്നതിനെ തുട ര്‍ന്ന്, പെരിയാറില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് ഉന്നതതലയോഗം ചേരും.