രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണ കൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ.ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാര്‍ഥിക്കാം-പൃഥ്വി രാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടന്‍ പൃഥ്വിരാ ജ്. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോ ഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണെന്ന് ഫെയ്‌സ്ബുക്കില്‍ ഇം ഗ്ലീഷിലെഴുതിയ കുറിപ്പില്‍ നടന്‍ പറഞ്ഞു.
രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണകൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ.ഭരണകൂടം നല്ല തീരുമാനമെടു ക്കട്ടേയെന്ന് നമുക്ക് പ്രാര്‍ഥിക്കാം-പൃഥ്വി രാജ് കുറിപ്പില്‍ പറഞ്ഞു.
കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതിന് പിന്നാലെയാണ് ഡാമി ന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഡാമി ലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടു പോകണമെന്നാവശ്യ പ്പെട്ട് തമിഴ്‌നാട് മുഖ്യ മന്ത്രി എം.കെ സ്റ്റാലിന് പിണറായി വിജയന്‍ കത്തയച്ചിരുന്നു.