ചെറിയ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടില്ലെന്നും അണക്കെട്ടിന്റെ അന്തിമ റൂള്‍ കെര്‍വ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതി യില്‍.ചെറിയ ഭൂചലനങ്ങള്‍ കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളല്‍ ഉണ്ടായിട്ടില്ല. അണക്കെട്ടി ലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതി യില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ അന്തിമ റൂള്‍ കെര്‍വ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാ ട് സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നത് കൊണ്ട് യാതൊരുവിധ സുരക്ഷാഭീഷണിയുമില്ലെന്നും തമിഴ്നാട് വാദിക്കുന്നു. മുല്ലപ്പെരിയാര്‍ കേസ് അടുത്ത യാഴ്ച സുപ്രീംകോടതി പരിഗ ണിക്കാനിരിക്കേയാണ് തമിഴ്നാടിന്റെ പുതിയ നീക്കം.
നേരത്തെ ഹരജിക്കാരന്‍ ജോ ജോസഫ് മുല്ലപ്പെരിയാറില്‍ വിള്ളലുണ്ടെന്ന് സുപ്രീം കോടതിയെ അറിയി ച്ചിരുന്നു. ഭൂചലനമാണ് ഇതിന് കാരണം എന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.എന്നാല്‍ ഈ വാദം തെറ്റാണെന്ന് തമിഴ്നാട് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നത്.











