കവര്‍ച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറ ഞ്ഞു. ഒരാളെ കസ്റ്റഡിയില്‍ എടുത്തി ട്ടുണ്ട്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
ന്യൂഡല്‍ഹി : മുന്‍ കേന്ദ്ര മന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ആണ് ദില്ലിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നില യില്‍ കണ്ടെത്തി. കവര്‍ച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഒരാളെ കസ്റ്റഡിയില്‍ എടുത്തി ട്ടുണ്ട്. ര ണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മുഖത്ത് തലയിണ അമര്‍ത്തിയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം.
വീട്ടിലെ അലക്കുകാരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊ ലീസ് സംശയിക്കുന്നു. അലക്കുകാരനായ രാജു അറസ്റ്റിലായിട്ടുണ്ട്. രാജുവിന്റെ കൂട്ടാളികളായ ര ണ്ടുപേര്‍ ഒളിവിലാണ്. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകികള്‍ വീട്ടിനകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി എത്താറുള്ള അലക്കു കാരനാണ് ആദ്യം വീട്ടിലെത്തിയത്. ഇയാള്‍ കോളിങ് ബെല്ലടിച്ചപ്പോള്‍ വീട്ടുജോലിക്കാരി വാതില്‍ തുറന്നു. വീട്ടുജോലിക്കാരിയെ ഇയാള്‍ കെട്ടിയിട്ടു. തുട ര്‍ന്നാണ് സംഘത്തിലെ മറ്റ് രണ്ടുപേര്‍ വീട്ടില്‍ കയറിയത്. ഇവര്‍ കിറ്റിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല പ്പെടുത്തുകയായിരുന്നു. മൂന്നുപേരും തിരിച്ചുപോയ ശേഷം വീട്ടുജോലിക്കാ രി എങ്ങനെയോ കെട്ടഴിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പതിനൊന്ന് മ ണിയോടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
സുപ്രീം കോടതിയില്‍ അഭിഭാഷകയായിരുന്നു കിറ്റി. കോണ്‍ഗ്രസ് നേതാവായിരുന്ന പി.ആര്‍ കുമാ രമംഗലം പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നിരു ന്നു. പി.വി. നരസിംഹറാവു സര്‍ക്കാറില്‍ അംഗമായി രുന്നു ഇദ്ദേഹം. പിന്നീട് വാജ്പേയി സര്‍ക്കാറില്‍ ഊര്‍ജ വകുപ്പ് കൈകാര്യം ചെയ്തു.











