വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാ ണാതായ ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇതോടെ അപകടത്തില്‍ മരി ച്ചവരുടെ എണ്ണം നാലായി
തിരുവനന്തപുരം : വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാ ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാണാതായ ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന നടത്തിയശേഷമാകും മൃത ദേഹം വിട്ടുനല്‍കുക. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഉച്ചയോടെയാണ് വിഴിഞ്ഞത്ത് കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ ത ന്നെ മൃതദേഹം ബോട്ടപകടത്തില്‍ കാണാതായ ഉസ്മാന്റേതെന്ന് സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം ഉസ്മാന്റേതെന്ന് തിരിച്ചറിയുകയായിരുന്നു. ബോട്ടുടമ കഹാ റിന്റെ മകനാണ് ഉസ്മാന്‍. ഉസ്മാന്റെ സഹോദരന്‍ മുസ്തഫ, തൊഴിലാളി അബ്ദുസ്സമദ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
കഴിഞ്ഞ ദിവസമാണ് മുതലപ്പൊഴിയില്‍ ബോട്ട് അപകടം ഉണ്ടായത്. അന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാവിക -തീരദേശ സേനകള്‍,തീരദേശ പൊലിസ് മറൈന്‍ എന്‍ഫോഴ്‌സമെന്റ് എ ന്നിവര്‍ക്കൊപ്പം നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.