വയനാട് മുട്ടില്‍ മരം മുറി കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റി വനം വകുപ്പിന്റെ നടപടി. കേസിലെ പ്രതി റോജി അഗസ്റ്റിന്‍ ഡിഎഫ്ഒയ്‌ക്കെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് ധനേഷ്‌കുമാറിനെ മാറ്റിയത്
തിരുവനന്തപുരം : വയനാട് മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ സംഘത്തില്‍ നിന്ന് ഡി എഫ് ഒ പി ധനേഷ്‌കുമാറിനെ മാറ്റി. മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു. ഡി എഫ് ഒയെ മാറ്റിയത് പ്രതികളെ സഹായിക്കുന്നതിനാണെന്ന് പ്രതിപക്ഷം ആ രോപിച്ചു. മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിന്‍ ഡി എഫ് ഒയ്‌ക്കെതിരെ കോഴ ആരോ പണം ഉന്നയിച്ചതിന് പിന്നാലെയാ ണ് വനംവകുപ്പ് നടപടി. മാറ്റം അറിഞ്ഞില്ലെന്ന് വനം മന്ത്രി പറ ഞ്ഞപ്പോള്‍ അന്വേഷണം അട്ടിമറിക്കാനാണ് നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
അന്വേഷണ സംഘത്തിലുള്ള അഞ്ച് ഡി എഫ് ഒമാരില്‍ ഒരാള്‍ ധനേഷായിയിരുന്നു. എറണാ കുളം, തൃശൂര്‍ ജില്ലകളുടെ അന്വേഷണ ഉദ്യോഗ സ്ഥനായിരുന്നു ധനേഷ്. കോഴിക്കോട് ഫ്ളൈ യിംങ് സ്‌ക്വാഡിലേക്ക് തിരികെ പോകാന്‍ ധനേഷിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ തൃശൂരില്‍ നിന്ന് മുറിച്ച മരങ്ങള്‍ നിലമ്പൂരില്‍ പിടിച്ചതും ധനേഷായിരുന്നു.
പുനലൂര്‍ ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണനെ പകരം നിയമിച്ചു. മാറ്റം ഭരണപര മായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിക്കുമ്പോള്‍ മന്ത്രി ഇക്കാര്യം അറിഞ്ഞി ല്ലെന്നാണ് വിശദീകരിക്കുന്നത്.
ഇതിനിടെ മരം മുറിയില്‍ നിലവിലെ വനംമന്ത്രിയും മുന്‍ വനംമന്ത്രിയും പ്രകടിപ്പിക്കുന്നത് വ്യത്യസ്ത നിലപാടുകള്‍. മുഴുവന്‍ വീഴ്ചയും റവ ന്യുവകുപ്പിനാണെന്ന് ശശീന്ദ്രന്‍ പറയുമ്പോള്‍ വനംവകുപ്പിന് വീഴ്ചയുണ്ടായെന്ന് മുന്‍മന്ത്രി കെ രാജു പ്രതികരിച്ചു. അതിനിടെ മരം മുറികേ സിലെ പ്രതി റോജി അഗസ്റ്റിനെ 2020 ല്‍ കണ്ടിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ സമ്മതിച്ചു. തന്നെ വന്ന് കണ്ടെങ്കിലും ഒരുസഹായവും ചെയ്തിട്ടില്ലെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.