English हिंदी

Blog

WhatsApp Image 2020-06-22 at 3.52.31 PM

Web Desk

വാഷിങ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും. എച്ച്1ബി,എച്ച് 2ബി, എല്‍ 1, ജെ 1 തുടങ്ങിയ വിസകളാണ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നത്. അതേസമയം നിലവില്‍ അമേരിക്കയില്‍ ജോലിചെയ്യുന്നവരെ ഈ നിയന്ത്രണം ബാധിക്കില്ല.

Also read:  സ്വീഡനും, ഹെര്‍ഡ് ഇമ്യൂണിറ്റിയും, കോവിഡും  

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എച്ച്1ബി വിസയില്‍ ജോലിചെയ്തിരുന്ന ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. നിയന്ത്രണം പിന്‍വലിക്കാതെ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് അമേരിക്കയില്‍ തിരികെ പ്രവേശിക്കാനാകില്ല. ലോകത്താകമാനം കോവിഡ്-19 പടര്‍ന്നതോടെ പതിവ് വിസ സേവനങ്ങളെല്ലാം മാസങ്ങള്‍ക്ക് മുന്‍പേ യുഎസ് നിര്‍ത്തിവച്ചിരുന്നു.

Also read:  എകെജി സെന്റര്‍ ആക്രമണം ; സമാധാനം തകര്‍ക്കാനുള്ള ശ്രമം, പ്രകോപനങ്ങള്‍ക്ക് വശംവദരാകരുതെന്ന് മുഖ്യമന്ത്രി

ഇന്ത്യയില്‍ ഐടി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്1-ബി വിസ കുടിയേറ്റ ഇതര വിസയാണെന്നായിരുന്നു ട്രംപിന്‍റെ നിലപാട്. മൂന്ന് വര്‍ഷമായി എച്ച് 1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ ഭരണകൂടം. കോവിഡിന്‍റെ പശ്ചാത്തലത്തിലും അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണത്തിന്‍റെയും ഭാഗമായാണ് വിസാ നിയന്ത്രണത്തിനുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.