കൊച്ചി: ചരിത്രം കുറിച്ച് രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ.
സൂക്ഷ്മഗ്രാഹിയായ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യുവത്വവും ഊർജസ്വലതയും നിറഞ്ഞ മന്ത്രിമാരുടെ സംഘത്തിനും കേരളത്തെ സാമൂഹിക ഭദ്രതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ രാജ്യത്തെ തന്നെ ഏറ്റവും സമൃദ്ധിയും സമാധാനവും നിറഞ്ഞ സംസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആരംഭിച്ച പല പദ്ധതികളും പൂർത്തിയാക്കുന്നതിനും ആസൂത്രണം ചെയ്തവ ഏറ്റെടുത്ത് നിറവേറ്റുന്നതിനും സർക്കാറിന്റെ ഭരണത്തുടർച്ച സഹായിക്കും. മടങ്ങിവരുന്ന പ്രവാസികൾക്കുള്ള മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെ ലോക കേരളസഭയിൽ ചർച്ച ചെയ്ത പ്രവാസികളുടെ വിഷയങ്ങൾ മുൻഗണനയോടെ നടപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.











