കണ്ണൂര്‍ : മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫിന്റെ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചത്.സംസ്ഥാനത്ത് ഏറ്റവും ആദ്യം പത്രിക സമര്‍പ്പിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥിയാണ് മുഖ്യമന്ത്രി പിണറായിവിജയന്‍. രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മുഖ്യമന്ത്രി പത്രിക സമര്‍പ്പിക്കാനെത്തിയത്.