പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മുന്‍നിര വിദ്യാഭ്യാസ ആപ്പ് കമ്പനിയാ യ ബൈജൂസി ന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഡെവലപ്മെന്റ് സെന്റര്‍ മാ റ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് സെന്റര്‍ തുടരാന്‍ തീരുമാനിച്ചത്
തിരുവനന്തപുരം: പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മുന്‍നിര വിദ്യാഭ്യാസ ആപ്പ് കമ്പനി യായ ബൈജൂസിന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഡെവല പ്മെന്റ് സെന്റര്‍ മാറ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് സെന്റര്‍ തുടരാന്‍ തീരുമാനിച്ചത്. സെന്റ റിലെ 140 ജീവനക്കാരും തിരുവനന്തപുരത്ത് തുടരും.
പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സെന്ററിലെ ജീവനക്കാര്‍ക്ക് ബംഗ ളൂരു ഓഫീസിലേയ്ക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ചില ടീമു കളെ ഒരുമിച്ച് കൊണ്ടുവരാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ബൈജൂസ് അധികൃതര്‍ പറഞ്ഞു. തിരുവനന്ത പുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ വൈകിയാണ് തന്റെ ശ്രദ്ധയില്‍ വന്നതെന്ന് ബൈജു രവീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
‘എന്റെ വേരുകള്‍ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു, തിരുവനന്ത പുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാന്‍ തീരുമാ നമായി.’ ബൈജു അറിയിച്ചു.
കേരളത്തില്‍ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷ ത്തില്‍ മൂന്ന് ഓഫീസുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കും. ഇതോ ടെ ആകെ ഓഫീസുകള്‍ 14ആകും. 600 പുതിയ തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആകുമെന്ന് അദ്ദേഹം പറഞ്ഞു.