സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച്ആര്‍ഡിഎസ്. സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും എന്നാ ല്‍ സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.
പാലക്കാട് :സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച്ആര്‍ഡിഎസ്. സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പിരി ച്ചുവിട്ടതായും എന്നാല്‍ സ്ത്രീശാ ക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും എച്ച്ആര്‍ഡിഎസ് സെ ക്രട്ടറി അജികൃഷ്ണന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.
സ്വപ്ന സുരേഷിന് സംഘപരിവാര്‍ ബന്ധമുള്ള ഒരു സ്ഥാപനം ചെല്ലും ചെലവും കൊടുത്ത് സംരക്ഷി ക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നട ത്തിയ ആരോപണത്തെത്തുട ര്‍ന്നാണ് നടപടിയെന്ന് അജി കൃഷ്ണന്‍ പറഞ്ഞു.സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ ഇരയായി മാറിയിരിക്കുകയാണ് എച്ച്ആര്‍ഡിഎസ്.
സ്വര്‍ണക്കടത്തുകേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കറെ ജയില്‍ മോചിതനായപ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവ ദിച്ചു. ഇതിനാല്‍ സ്വപ്നയ് ക്കൊരു ജോലി നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരില്‍ എച്ച്ആര്‍ഡിഎസിനെ ക്രൂശിക്കുന്ന സര്‍ക്കാര്‍ കേസി ലെ മുഖ്യപ്രതിയായ ശിവശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷി ക്കുന്നുവെന്നും എച്ച്ആര്‍ഡിഎസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പാലക്കാട് ആസ്ഥാനമായ എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.സ്വര്‍ണക്കടത്ത് കേസി ല്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12നാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്.