മുംബൈയില്‍ സ്ത്രീപക്ഷ നാടകവേദി സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി വനി തകള്‍ക്കുള്ള നാടകക്കളരിയും, സെമിനാറും നാടകാവതരണങ്ങളും സംഘടി പ്പിക്കുന്ന ത്.
മുംബൈ : മുംബൈയില്‍ സ്ത്രീപക്ഷ നാടകവേദി സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി വനിതകള്‍ ക്കുള്ള നാടകക്കളരിയും, സെമിനാറും നാടകാവതരണങ്ങളും സംഘടിപ്പിക്കുന്നു.


നിലവിലുള്ള രംഗഭാഷയും രംഗപാഠവും സ്ത്രീ നാടക സങ്കല്‍പ ത്തിന് അനുയോജ്യമല്ലെന്ന തിരിച്ച റിവാണ് തിരുവനന്തപുര ത്തെ ”നിരീക്ഷ” നാടക വേദി രൂപീകരിക്കാന്‍ ഡോ. രാജരാജേ ശ്വരിയെയും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വവിദ്യാര്‍ ത്ഥി സുധി ദേവയാനിയെയും പ്രേരിപ്പിച്ചത്. ഇവരിരുവരും അടങ്ങുന്ന നാലംഗ സംഘമാണ് നാടകക്കളരി നയിക്കു ന്നത്.
സ്ത്രീപക്ഷ നാടകവേദിക്ക് പുതിയ അര്‍ഥതലങ്ങ ള്‍ തേടുവാനും പുതിയ രംഗഭാഷ കണ്ടെത്തുവാനും നിര വധി നാടകാവതരണങ്ങളിലൂടെ നിരീക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുംബൈ മലയാള നാടകവേദിയിലെ പരിച യ സമ്പന്നരായ നടികളും പുതിയ തലമുറയിലെ ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികളും ഈ അവസരം പൂ ര്‍ണമായും പ്രയോജനപ്പെടുത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
നാടകോത്സവത്തില്‍ ‘തീണ്ടാരിപ്പച്ച”
നാടകോത്സവത്തിന്റെ ഭാഗമായി ശ്രീജിത്ത് രമണന്‍ സംവിധാനം നിര്‍വഹിച്ചു കൊ ല്ലം പ്രകാശ് കലാകേ ന്ദ്രം അവതരിപ്പിക്കുന്ന നാടകം ”തീണ്ടാരിപ്പച്ച” അവതരിപ്പി ക്കും. മെയ് മാസം 20, 21, 22 തീയതികളില്‍ വാഷി കൈരളി കലാ മന്ദിറിലാണ് പരി പാടി.
കാലാകാലങ്ങളായി സ്ത്രീകള്‍ സമൂഹത്തോട് പറയുവാന്‍ മടിച്ചവ, ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് കു റെ പൊള്ളുന്ന ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നാടകമാണ് ‘തീ ണ്ടാരിപ്പച്ച’. തീണ്ടാരിപ്പേടിയും ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ലൈംഗിക ചൂഷ ണങ്ങളുടെയും ഉല്‍കണ്ഠകളും പെണ്ണനുഭവങ്ങളും പങ്കുവയ്ക്കുന്ന നാടകത്തില്‍ അമ്മമാരും വിദ്യാര്‍ത്ഥിനി കളുമടങ്ങിയ പന്ത്രണ്ടോളം സ്ത്രീകളാണ് അഭിനേതാക്കള്‍.
ആര്‍ത്തവം എന്ന ജൈവിക പ്രക്രിയ സ്ത്രീകളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങ ളും അകറ്റിനിര്‍ത്തലുകളും ഞെരുരുക്കങ്ങളും സമൂഹത്തിന്റെ ദയയില്ലാത്ത സമീപനങ്ങളും തീക്ഷണാ നുഭവങ്ങളും സ്ത്രീകള്‍ക്കെന്നും കല്‍പിച്ചു നല്‍കുന്ന അതിരുകളുടെ ലോകവും കാഴ്ചക്കാരിലേക്ക് സന്നി വേശിപ്പിക്കുന്ന തീവ്രമായ നാടകാനുഭവമാണ് തീണ്ടാരിപ്പച്ചയുടെത്.കഴിഞ്ഞ രണ്ടു മാസങ്ങളായി കേരള ത്തില്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചു വരുന്ന ഈ നാടകം പ്രേക്ഷകമ നസ്സിനെ ഉലച്ച അനുഭവമാ ണ് പ്രദാനം ചെയ്തത്.

മുംബൈ സ്ത്രീപക്ഷ നാടകവേദി
ലോകമെമ്പാടും സ്ത്രീപക്ഷ നാടകവേദി വ്യത്യസ്ത സമീപനരീതികളും ആവിഷ് ക്കരണ മാതൃകകളും വളര്‍ ച്ചയിലേക്കു കുതിക്കുമ്പോള്‍, മുംബൈ മലയാള നാടകവേദി ഇന്നും പുരുഷ കേന്ദ്രീകൃതമായ രചനയിലും സംവിധാനത്തി ലും രംഗചര്യയിലുമൊക്കെ തളച്ചിടപ്പെട്ടിരിക്കുകയാണ്.
പിതൃകേന്ദ്രീകൃതമായ അധികാര വ്യവസ്ഥയും അതിന്റെ ഭ്രമകല്‍പ്പനകളും കാമനകളും ചേര്‍ന്നു രൂപപ്പെടുന്ന പെണ്ണുടലാണ് ഇന്നും, അരങ്ങില്‍ പ്രത്യ ക്ഷപ്പെടുന്നത്. അത് സ്ത്രീയുടെ സ്വതന്ത്രമോ തനതോ ആയ സ്വത്വമല്ല. ഇങ്ങ നെ നിലനില്‍ക്കുന്ന നാടകവേദിയെ അപനിര്‍മ്മിച്ചും അതിന്റെ സൗന്ദര്യ ശാ സ്ത്രത്തെ നിരസിച്ചുമാണ് സ്ത്രീ പക്ഷ നാടകവേദി രൂപപ്പെടുന്നത്.
വിവരങ്ങള്‍ക്ക്-9820724613(പ്രിയാ വര്‍ഗീസ്), 9820063617(സുരേന്ദ്രബാബു).