മാധ്യമ സ്വാതന്ത്രം സംരക്ഷിക്കാനുള്ള മീഡിയവണ്‍ പോരാട്ടത്തി നൊപ്പം യുഡിഎഫ് നിലകൊള്ളുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വിലക്കിന് മറ്റ് കാരണങ്ങളില്ല, മീഡിയവണ്‍ വി ലക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ ഭാഗമാ ണെന്നും എംഎം ഹസന്‍
തിരുവനന്തപുരം : മാധ്യമ സ്വാതന്ത്രം സംരക്ഷിക്കാനുള്ള മീഡിയവണ്‍ പോരാട്ടത്തിനൊപ്പം യുഡിഎഫ് നിലകൊള്ളുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വിലക്കിന് മറ്റ് കാരണങ്ങളില്ല, മീഡിയവണ്‍ വിലക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ ഭാഗമാണെന്നും എംഎം ഹസന്‍ പറഞ്ഞു.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്ത ക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവി ല്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവണ്‍ മാനേജ്‌മെന്റ് അറിയിച്ചു. ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍ കിയ ഹരജികള്‍ ഫെബ്രുവരി എട്ടിനാ ണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നാണ് അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച ത്. മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ ക്കാറിന് വേണ്ടി അഡീ.സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെ ബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.












