പഞ്ചാബ് സ്വദേശിയാണ് 21കാരിയായ ഹര്‍നാസ്. 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സ്വദേ ശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. മത്സരത്തില്‍ പരാഗ്വേ ഫസ്റ്റ് റണ്ണര്‍ അപ്പും ദക്ഷിണാഫ്രിക്ക സെക്കന്റ് റണ്ണര്‍ അപ്പുമായി
ജറുസലേം: മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. പഞ്ചാബ് സ്വദേശിയാണ് 21കാരിയായ ഹര്‍നാസ്. 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സ്വ ദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കു ന്നത്. മത്സരത്തില്‍ പരാഗ്വേ ഫസ്റ്റ് റണ്ണര്‍ അപ്പും ദക്ഷിണാഫ്രിക്ക സെക്കന്റ് റണ്ണര്‍ അപ്പുമായി.കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ആന്‍ഡ്രിയ മേസ ഹര്‍നാസിനെ കിരീടമണിയിച്ചു.
1994ല്‍ സുസ്മിത സെന്നിനും 2000ത്തില്‍ ലാറാ ദത്തയ്ക്കും ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീ ണ്ടും എത്തിയിരിക്കയാണ്. ഇസ്രായേലിലെ എയ്ലറ്റിലായിരുന്ന ഇത്തവണ മത്സരം നടന്നത്.
നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യിവതികളോട് ഇപ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരി ടാന്‍ എന്ത് ഉപദേശം നല്‍കുമെന്നായിരുന്നു അവസാന ചേദ്യം. ഈ ചോദ്യത്തെ ആത്മവിശ്വാ സത്തോടെ നേരിട്ടാണ് ഹാര്‍നസ് കിരീടം ചൂടിയത്.











