എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്ത കയ്ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല. സംഘപരി വാര്‍ ഡല്‍ഹിയില്‍ ചെയ്യുന്ന ത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശ ന്‍. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേ സെടുത്തത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സംഘപരിവാ ര്‍ ഡല്‍ഹിയില്‍ ചെയ്യുന്ന ത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെ യ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐക്കെതിരായി ക്യാംപയിന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം അഹങ്കാരം നിറഞ്ഞതാണ്. അധികാരം നല്‍കിയ ധിക്കാര ത്തിന്റെ പ്രതിഫലനമാണത്. നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു മിസ്റ്റര്‍ ഗോവിന്ദന്‍- വിഡി സതീശന്‍ ചോദിച്ചു. കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത് എന്നത് വിസ്മയമുളവാക്കുന്ന കാര്യമാണ്. അ ന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയാല്‍ നിരന്തരമായ സമരങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹി ക്കും. ഇതിനോടൊന്നും മുട്ടുമടക്കാന്‍ പോകുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയേയല്ല, മുഖ്യമന്ത്രിയേയാണ് ഭരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസിന്റെ വിശ്വാസ്യത തകര്‍ന്നു. പൊലീസ് കയ്യും കാലും വിറച്ചാ ണ് ജോലി ചെയ്യുന്ന തെന്നും വിഡി സതീശന്‍ പറഞ്ഞു.