മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി, തൃശൂര്‍ ദയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു
തൃശൂര്‍ : മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സകാര്യ ആശുപത്രിയില്‍ ചികിത്സയിലായി രുന്നു. ദീര്‍ഘകാലമായി മില്‍മയുടെ പ്രവര്‍ത്തനങ്ങളി ല്‍ സജീവമായിരുന്നു ബാലന്‍ മാസ്റ്റര്‍. 74 വയസ്സായിരുന്നു. തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരി സ്വദേ ശിയാണ്.
ഒരു മാസം മുന്‍പ് മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡി സിറ്റി, തൃശൂര്‍ ദയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയില്‍ ആയിരുന്നു.
കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ) യുടെ സംസ്ഥാന ചെയര്‍മാന്‍. സഹകരണ മേഖലയില്‍ 45 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ബാലന്‍ മാസ്റ്റര്‍ 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. 6 വര്‍ഷം മില്‍മയുടെ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു.
മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലന്‍ മാസ്റ്റര്‍ 1980ല്‍ മില്‍മയുടെ രൂപീകര ണത്തിന് മുന്‍പ് തന്നെ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മില്‍ക്ക് സൊസൈ റ്റീസ് അസോസിയേഷന്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. 3000 ല്‍ പരം ക്ഷീരസ ഹകരണ സം ഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും, 3000 കോടിയിലേറെ വിറ്റുവരവും ഉള്ള കേരളത്തി ലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മില്‍മയെ വളര്‍ത്തുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച കര്‍ഷക നേതാവാണ് ബാലന്‍ മാസ്റ്റര്‍. അവിണിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റാണ്.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ പി എ ബാലന്‍, അഖില കേരള എഴു ത്തച്ഛന്‍ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാന സഹകരണ യൂണിയന്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2013 ല്‍ ഇന്ത്യന്‍ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്റെ ലീഡിങ് മില്‍ക്ക് എന്റര്‍പ്രണര്‍ പുരസ്‌കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
റിട്ട. കെ എസ് എഫ് ഇ ഉദ്യോഗസ്ഥ വാസന്തി ദേവി ആണ് ഭാര്യ. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ഐ ടി വ്യവസായിയുമായ രഞ്ജിത്ത് ബാലന്‍ മകന്‍, രശ്മി ഷാ ജി മകള്‍.ഷാജി ബാലകൃഷ്ണന്‍ ( ദുബായ് ) മരുമകന്‍, മഞ്ജു രഞ്ജിത്ത് മരുമകള്‍( സിസ്റ്റം അനലിസ്റ്റ്, യൂ എസ് ടി ഗ്ലോബല്‍, (ഇന്‍ഫോപാര്‍ക്ക് ) . കൊച്ചുമക്കള്‍: ലക്ഷ്മി, ഗോകുല്‍, നിവേദ്.