സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടിയായി അന്ന ബെന്നിനെ തെരഞ്ഞെടു ത്തു.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം.കപ്പേ ളയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടന്‍ ജയസൂര്യയാണ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടിയായി അന്ന ബെന്നിനെ തെ രഞ്ഞെടുത്തു.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം.കപ്പേളയി ലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടന്‍ ജയസൂര്യയാണ്. വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയെ മികച്ച നടനായി തെര ഞ്ഞെടുത്തത്. സിദ്ധാര്‍ത്ഥ ശിവയാണ് മികച്ച സംവിധായകന്‍. ചിത്രം എന്നിവര്‍. അയ്യപ്പനും കോശിയു മാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്.നടിയും സംവിധായികയു മായ സുഹാസിനി മണിരത്‌നമായിരുന്നു ഇത്തവണ ജൂറി ചെയര്‍പേഴ്‌സണ്‍.
ചലച്ചിത്ര വിഭാഗം അവാര്‍ഡുകള്‍:
1. മികച്ച ചിത്രം – ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
സംവിധായകന്‍ – ജിയോ ബേബി
നിര്‍മ്മാതാവ് – ജോമോന്‍ ജേക്കബ്,
സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍, ഡിജോ അഗസ്റ്റിന്‍
(നിര്‍മ്മാതാവിന് 2,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും,
സംവിധായകന് 2,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത, നിശ്ശബ്ദമായ ആണ്‍കോയ്മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രം.
2. മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നിശ്ചയം
സംവിധായകന്‍ – സെന്ന ഹെഗ്ഡേ
നിര്‍മ്മാതാവ് – പുഷ്‌കര മല്ലികാര്‍ജുനയ്യ
(നിര്‍മ്മാതാവിന് 1,50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും, സംവിധായകന് 1,50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
തികച്ചും സാധാരണമായ ജീവിതമുഹൂര്‍ത്തങ്ങളുടെ രസകരമായ ആവിഷ്‌കരണത്തിലൂടെ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ജനാധിപത്യവത്കരണത്തിനും സ്ത്രീകളുടെ സ്വയംനിര്‍ണയാവകാശത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന ചിത്രം.
3. മികച്ച സംവിധായകന്‍ – സിദ്ധാര്‍ത്ഥ ശിവ
ചിത്രം – എന്നിവര്‍
(2,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ജീവിതത്തിലെ നിര്‍ണായകമായ ഒരു പരീക്ഷണഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്പഭദ്രതയോടെ അയത്നലളിതമായി ആവിഷ്‌കരിച്ച സംവിധാനമികവിന്.
4. മികച്ച നടന്‍ – ജയസൂര്യ
ചിത്രം – വെള്ളം: ദി എസന്‍ഷ്യല്‍ ഡ്രിങ്ക്
(1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
മദ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാവാന്‍ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിന്.
5. മികച്ച നടി – അന്ന ബെന്‍
ചിത്രം – കപ്പേള
(1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ജീവിതത്തില്‍ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ച പ്രകടന മികവിന്.
6. മികച്ച സ്വഭാവനടന്‍ – സുധീഷ്
ചിത്രങ്ങള്‍ – എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ദയാരഹിതവും ഹിംസാത്മകവുമായ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വേഷം ‘എന്നിവരി’ലും തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിലും അതിഭാവുകത്വമില്ലാതെ സ്വാഭാവികമായി അവതരിപ്പിച്ച പ്രകടന മികവിന്.
7. മികച്ച സ്വഭാവനടി – ശ്രീരേഖ
ചിത്രം – വെയില്‍
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
വിധവയായ ഒരു സ്ത്രീയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ആത്മസമരങ്ങളും ജീവിതദൈന്യതകളും നിസ്സഹായതയും ഹര്‍ഷസംഘര്‍ഷങ്ങളും തന്മയത്വത്തോടെ ആവിഷ്‌കരിച്ച അഭിനയ മികവിന്.
8. മികച്ച ബാലതാരം (ആണ്‍) – നിരഞ്ജന്‍ എസ്.
ചിത്രം – കാസിമിന്റെ കടല്‍
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
അനാഥനായ ഒരു ബാലന്റെ ആത്മസംഘര്‍ഷങ്ങളെ യഥാതഥമായ രീതിയില്‍ അവതരിപ്പിച്ച പ്രകടന മികവിന്.
9. മികച്ച ബാലതാരം (പെണ്‍) – അരവ്യ ശര്‍മ്മ (ബാര്‍ബി)
ചിത്രം – പ്യാലി
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
തെരുവില്‍ ജീവിക്കുന്ന ഒരു കുഞ്ഞുബാലികയുടെ സങ്കടങ്ങളും സന്തോഷങ്ങളും ജീവിത ദൈന്യതകളും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതിന്.
10. മികച്ച കഥാകൃത്ത് – സെന്ന ഹെഗ്ഡെ
ചിത്രം – തിങ്കളാഴ്ച നിശ്ചയം
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ജനാധിപത്യം എന്നത് ഒരു രാഷ്ടീയ സംവിധാനം മാത്രമല്ലെന്നും അത് കുടുംബത്തിലും സ്ത്രീപുരുഷബന്ധങ്ങളിലും പ്രാവര്‍ത്തികമാക്കേണ്ട വിശാലമായ ഒരു ജീവിതാദര്‍ശമാണെന്നുമുള്ള നിലപാടിനെ ഹൃദ്യമായ ഒരു കഥയായി പരിവര്‍ത്തിപ്പിച്ച രചനാ മികവിന്.
11. മികച്ച ഛായാഗ്രാഹകന്‍ – ചന്ദ്രു സെല്‍വരാജ്
ചിത്രം – കയറ്റം
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
യഥാതഥവും മായികവുമായ ഒരു കഥാപശ്ചാത്തലത്തെ കഥയ്ക്കിണങ്ങുന്ന വിധത്തിലുള്ള വര്‍ണ, വെളിച്ച വിന്യാസങ്ങളില്‍ പകര്‍ത്തിയ ഛായാഗ്രഹണ മികവിന്.
12. മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി
ചിത്രം – ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ആണധികാര വ്യവസ്ഥയില്‍ അടുക്കള എന്ന ഇടം എത്രമാത്രം സ്ത്രീവിരുദ്ധമായി മാറുന്നുവെന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ മിതമായ സംഭാഷണങ്ങളിലൂടെയും വാചാലമായ ദൃശ്യങ്ങളിലൂടെയും അവതരിപ്പിച്ച രചനാ മികവിന്.
13. മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍) – ഈ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹതയുള്ള യോഗ്യമായ എന്‍ട്രികള്‍ ഇല്ലായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
14. മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലി
ഗാനങ്ങള്‍ – 1) സ്മരണകള്‍ കാടായ്…
(ഭൂമിയിലെ മനോഹര സ്വകാര്യം)
2) തീരമേ… തീരമേ.. (മാലിക്)
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ചലച്ചിത്ര ഗാനരചനയുടെ ചരിത്രപാരമ്പര്യത്തില്‍ നിന്നുള്ള പ്രകടമായ വിച്ഛേദം എന്ന നിലയില്‍, കാല്‍പ്പനികമായ ഭാവുകത്വത്തിന് അപ്പുറം നിന്നുകൊണ്ട് കവിതയുടെ ബിംബകല്‍പ്പനകളും മൊഴിവഴക്കങ്ങളും പരീക്ഷിക്കുന്ന രചനാ മികവിന്.
15. മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- എം. ജയചന്ദ്രന്‍
ചിത്രം – സൂഫിയും സുജാതയും
ഗാനം – വാതുക്കല് വെള്ളരിപ്രാവ്…
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ഗസലുകളുടെയും സൂഫി സംഗീതത്തിന്റെയും മനോഹരമായ മിശ്രണത്തിലൂടെ പ്രണയത്തിന്റെ ആത്മീയവും മായികവുമായ ഭാവങ്ങള്‍ അനുഭവിപ്പിച്ച സംഗീത മികവിന്.
16. മികച്ച സംഗീത സംവിധായകന്‍ – എം. ജയചന്ദ്രന്‍
(പശ്ചാത്തല സംഗീതം)
ചിത്രം – സൂഫിയും സുജാതയും
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രണയവും സൂഫിസവും ആത്മീയതയും കലര്‍ന്ന കഥാപശ്ചാത്തലത്തിന് തികച്ചും അനുയോജ്യമായ രീതിയില്‍ സംഗീതം സന്നിവേശിപ്പിച്ചതിന്.
17. മികച്ച പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍
ഗാനങ്ങള്‍ – 1) സുന്ദരനായവനേ..
(ഹലാല്‍ ലവ് സ്റ്റോറി)
– 2) ആകാശമായവളേ… (വെള്ളം)
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ചലച്ചിത്ര ഗാനാലാപന ശൈലിയുടെ പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി കാല്‍പ്പനികേതരവും സാര്‍വ്വലൗകികവുമായ ഭാവാവിഷ്‌കാരങ്ങള്‍ അനുഭവിപ്പിക്കുന്ന ആലാപന ചാരുതയ്ക്ക്.
18. മികച്ച പിന്നണി ഗായിക – നിത്യ മാമ്മന്‍
ചിത്രം – സൂഫിയും സുജാതയും
ഗാനം – വാതുക്കല് വെള്ളരിപ്രാവ്..
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ശബ്ദമില്ലാത്ത കേന്ദ്രകഥാപാത്രത്തിന്റെ ആന്തരികലോകം അതിമധുരമായ ആലാപനശൈലിയിലൂടെ ആവിഷ്‌കരിച്ചതിന്.
19. മികച്ച ചിത്രസംയോജകന്‍ – മഹേഷ് നാരായണന്‍
ചിത്രം – സീ യു സൂണ്‍
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
നവസാങ്കേതികതയുടെ സാധ്യതകള്‍ അതിവിദഗ്ധമായി അവലംബിച്ചുകൊണ്ട് സിനിമയുടെ പ്രമേയത്തിനും പരിചരണത്തിനും അനുഗുണമായ തരത്തില്‍ ദൃശ്യസംയോജനകലയെ പുതിയ ഔന്നത്യങ്ങളിലെത്തിച്ചതിന്.
20. മികച്ച കലാസംവിധായകന്‍ – സന്തോഷ് രാമന്‍
ചിത്രങ്ങള്‍ – പ്യാലി, മാലിക്
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥയുടെ കാലം, ദേശം എന്നിവയ്ക്ക് തികച്ചും അനുഗുണമായ രീതിയില്‍ സ്വാഭാവികവും യഥാതഥവുമായി പശ്ചാത്തലമൊരുക്കുന്ന കലാമികവിന്.
21. മികച്ച സിങ്ക് സൗണ്ട് – ആദര്‍ശ് ജോസഫ് ചെറിയാന്‍
ചിത്രം – സന്തോഷത്തിന്റെ ഒന്നാം രഹസ്യം
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാസന്ദര്‍ഭത്തിന്റെ ആകസ്മികതകളെയും സ്ഥലപരിമിതികളെയും മറികടക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളുടെയും സ്വാഭാവിക ശബ്ദങ്ങളുടെയും തല്‍സമയ ശബ്ദലേഖന മികവിന്.
22. മികച്ച ശബ്ദമിശ്രണം – അജിത് എബ്രഹാം ജോര്‍ജ്
ചിത്രം – സൂഫിയും സുജാതയും
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
മായികമായ ഒരു കഥാന്തരീക്ഷത്തിലെ ശബ്ദങ്ങളുടെ സൂക്ഷ്മഘടകങ്ങളെ അതിവിദഗ്ധമായി സന്നിവേശിപ്പിച്ച ശബ്ദമിശ്രണ മികവിന്.
23. മികച്ച ശബ്ദരൂപകല്‍പ്പന – ടോണി ബാബു
ചിത്രം – ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
വീടും അടുക്കളയും അവിടത്തെ മനുഷ്യരും വസ്തുക്കളുമടങ്ങുന്ന കഥാന്തരീക്ഷത്തിലെ ശബ്ദങ്ങളെ പ്രമേയത്തിന് അനുഗുണമായി രൂപകല്‍പ്പന ചെയ്ത മികവിന്.
24. മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് – ലിജു പ്രഭാകര്‍
ചിത്രം – കയറ്റം
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
സിനിമയുടെ ദൃശ്യപശ്ചാത്തലത്തെയും പ്രമേയപരമായ സാധ്യതകളെയും നിര്‍ണയിക്കുന്ന ഘടകമെന്ന നിലയില്‍ വര്‍ണ പരിചരണം നടത്തിയ നിറവിന്യാസ മികവിന്
25. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – റഷീദ് അഹമ്മദ്
ചിത്രം – ആര്‍ട്ടിക്കിള്‍ 21
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
തമിഴ്നാട്ടുകാരിയായ താമര എന്ന കഥാപാത്രത്തിന്റെ രൂപഭാവങ്ങളെ തികച്ചും സ്വാഭാവികവും യഥാതഥവുമായി അണിയിച്ചൊരുക്കിയ ചമയ വൈദഗ്ധ്യത്തിന്.
26. മികച്ച വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍
ചിത്രം – മാലിക്
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചകളെ തന്മയത്വത്തോടെ അണിയിച്ചൊരുക്കിയ വസ്ത്രാലങ്കാര വൈദഗ്ധ്യത്തിന്.
27. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) – ഷോബി തിലകന്‍
ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
കഥാപാത്രം – തമ്പിദൂരൈ, തമിഴ്നാട് എസ്.ഐ.
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപാത്രത്തിന്റെ ഭാവത്തിനും വികാരത്തിനും അനുസൃതമായി ശബ്ദം പകര്‍ന്ന മികവിന്.
28. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) – റിയ സൈറ
ചിത്രം – എ.കെ. അയ്യപ്പനും കോശിയും
കഥാപാത്രം – കണ്ണമ്മ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ജീവിതാവസ്ഥകളോട് കലഹിക്കുന്ന കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ആത്മരോഷങ്ങളും സ്ഥൈര്യവും ധൈര്യവും ധ്വനിപ്പിക്കുന്ന വിധം സ്വാഭാവികമായി ശബ്ദം പകര്‍ന്നു നല്‍കിയതിന്.
29. മികച്ച നൃത്തസംവിധാനം – 1. ലളിത സോബി
2. ബാബു സേവ്യര്‍
ചിത്രം – സൂഫിയും സുജാതയും
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രണയത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആത്മീയതയുടെയും പ്രമേയ പശ്ചാത്തലത്തിന് അനുയോജ്യമായ ചുവടുകള്‍ ഒരുക്കിയ നൃത്തസംവിധാന മികവിന്.
30. ജനപ്രീതിയും കലാമേന്മയുമുള്ള – എ.കെ.അയ്യപ്പനും കോശിയും
മികച്ച ചിത്രത്തിനുള്ള
പ്രത്യേക അവാര്‍ഡ്
നിര്‍മ്മാതാവ് – ഗോള്‍ഡ് കോയിന്‍ മോഷന്‍
പിക്ച്ചര്‍ കമ്പനി
സംവിധായകന്‍ – സച്ചിദാനന്ദന്‍ കെ.ആര്‍.
(നിര്‍മ്മാതാവിന് 1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും
സംവിധായകന് 1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ഉയര്‍ന്ന സാമൂഹിക പദവിയുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന പ്രബലരും സാധാരണ മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെ കലാമൂല്യവും ജനപ്രിയ ഘടകങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ചിത്രം.
31. മികച്ച നവാഗത സംവിധായകന്‍ – മുഹമ്മദ് മുസ്തഫ ടി.ടി.
ചിത്രം – കപ്പേള
(1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രണയത്തിന്റെയും വഞ്ചനയുടെയും അനുഭവതലങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം, അതിഭാവുകത്വമില്ലാതെ കൈയൊതുക്കത്തോടെ ആവിഷ്‌കരിച്ച സംവിധാന മികവിന്.
32. മികച്ച കുട്ടികളുടെ ചിത്രം – ബൊണാമി
നിര്‍മ്മാതാവ് – സിന്‍സീര്‍
സംവിധായകന്‍ – ടോണി സുകുമാര്‍
(നിര്‍മ്മാതാവിന് 3,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും. സംവിധായകന് 1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു കുട്ടിയും നായ്ക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവികമായ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്ന ചിത്രം.
33. മികച്ച വിഷ്വല്‍ എഫക്ട്സ് – സര്യാസ് മുഹമ്മദ്
ചിത്രം – ലൗ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന വിധം ദൃശ്യസാങ്കേതികതയെ ഫലപ്രദമായി വിനിയോഗിച്ചതിന്.
34. സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ – നാഞ്ചിയമ്മ
വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക
അവാര്‍ഡ്
ചിത്രം – എ.കെ.അയ്യപ്പനും കോശിയും
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
ഗോത്രസംസ്‌കൃതിയുടെ തനിമയും ജൈവികതയും അനുഭവിപ്പിക്കുന്ന ‘കളക്കാത്ത സന്ദനമേറം..’ എന്ന ഗാനത്തിലൂടെ ഒരു നഷ്ടകാലത്തിന്റെ ഓര്‍മ്മകളെ തുയിലുണര്‍ത്തിയ മാധുര്യമാര്‍ന്ന ആലാപന മികവിന്.
35. പ്രത്യേക ജൂറി അവാര്‍ഡ് – സിജി പ്രദീപ്
(അഭിനയം)
ചിത്രം – ഭാരത പുഴ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
അതിജീവനത്തിനായി ഉഴറുന്ന ഒരു സ്ത്രീയുടെ ഒറ്റപ്പെടലും തിരസ്‌കാരങ്ങളും വേദനകളും നിയന്ത്രിതവും സ്വാഭാവികവുമായി അവതരിപ്പിച്ച അഭിനയ മികവിന്.
പ്രത്യേക ജൂറി പരാമര്‍ശം:
വസ്ത്രാലങ്കാരം – നളിനി ജമീല
ചിത്രം – ഭാരത പുഴ
(ശില്പവും പ്രശസ്തിപത്രവും)
സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്നും സിനിമയുടെ സര്‍ഗ്ഗാത്മക മേഖലകളിലേയ്ക്ക് കടന്നുവരാനുള്ള പ്രയത്നത്തിനുള്ള അംഗീകാരമെന്ന നിലയില്‍ നളിനി ജമീലയുടെ സാന്നിധ്യത്തെ ജൂറി പ്രത്യേകം പരാമര്‍ശിക്കുന്നു.