കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് പുതുച്ചേരി സർക്കാർ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന പ്രത്യേക എക്‌സൈസ് ഡ്യൂട്ടി പിൻവലിച്ചു. ഇതോടെ കേരളത്തോട് ചേർന്ന് കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ മദ്യത്തിന്റെ വില ഗണ്യമായി കുറഞ്ഞു. ലോക്ഡൗണിന് ശേഷമാണ് പുതുച്ചേരി സർക്കാർ മദ്യത്തിന് പ്രത്യേക എക്‌സൈസ് ഡ്യൂട്ടി ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് 30 മുതൽ 300% വരെയാണ് വിവിധ മദ്യത്തിന് വില കൂടിയത്. 125ഓളം മദ്യത്തിന് കേരളത്തിലെ അതേ വിലയായിരുന്നു ഇതുവരെ.

















