റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് ഈദ് ഉല്‍ ഫിത്തറെന്ന് ഇരു രാജ്യങ്ങളുടെയും വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു
സൗദി : യുഎഇയിലും സൗദി അറേബ്യയിലും ഈദ് ഉല്‍ ഫിത്തര്‍ വ്യാഴാഴ്ച. മാസപ്പിറവി കാണാ ത്തതിനെത്തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് പെരുന്നാളെന്ന് ഇരു രാജ്യങ്ങളു ടെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിലും വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവര്‍ അറി യിച്ചു.
റമദാനിലെ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതത്തിന്റെ അവസാനമാണ് ഈദ് ഉല്‍ ഫിത്തര്‍. ഇത്തവണ റമദാന്‍ 30 ദിവസവും പൂര്‍ത്തിയാക്കി യാണ് വ്രതം അവസാനിച്ചത്. ലോകമെ മ്പാടു മുള്ള ഇസ്ലാം മത വിശ്വാസികള്‍ ശവ്വാല്‍ മാസം ഒന്നാം തീയതി ഈ ദിവസം ആഘോഷിക്കുന്നു.












