കോപ്പ അമേരിക്ക ഫുട്ബോള്‍ കലാശപ്പോരാടത്തില്‍ ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തിന് അര്‍ജന്റീന ക്ക് കിരീടം. കോപ്പയില്‍ അര്‍ജന്റീനക്ക് ഇത് 15ാം കിരീടമാണ്. ഒപ്പം ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീട നേട്ടവും
മാരക്കാന : കോപ്പ അമേരിക്ക ഫൈനലില്‍ കാനറികളുടെ ചിറകരിഞ്ഞ് അര്‍ജന്റീന കപ്പുയര്‍ത്തി. പരമ്പരാഗത വൈരികളുടെ ആവേശക രമായ മത്സരത്തില്‍ ഇരുപത്തിരണ്ടാം മിനുട്ടില്‍ ഏയ്ഞ്ച ല്‍ ഡി മരിയ നേടിയ ഗോളിനാണ് മെസ്സിയും സംഘവും ബ്രസീലിനെ തോല്‍പ്പിച്ചത്. ഇതോടെ കോ പ്പയില്‍ പതിനഞ്ചാം കിരീടം നേടി അര്‍ജന്റീന ഉറുഗ്വെയുടെ റെക്കോഡിനൊപ്പമെത്തി.
കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് പരിശീലക ന്‍ സ്‌കലോനി ടീമിനെ ഇറക്കിയത്. ഗോള്‍ നേടി യ ഏയ്ഞ്ചല്‍ ഡി മരിയയെ ആദ്യ ഇലവനില്‍ ഉള്‍ പ്പെടുത്തിയ തീരുമാനം വിജയിക്കുകയും ചെയ്തു.
ബ്രസീല്‍ പ്രതിരോധ നിരയുടെ പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. റോഡ്രിഗോ ഡിപോളില്‍ നി ന്ന് വലതു വിങ്ങിലേക്ക് പന്ത് നീട്ടിക്കിട്ടിയ ഏയ്ഞ്ചല്‍ ഡി മരിയ ശരം പോലെ മുന്നോട്ടു പാഞ്ഞപ്പോ ള്‍ ബ്രസീല്‍ പ്രതിരോധത്തിന് തടയാനായില്ല. പ്രതിരോധമുയര്‍ത്തി മുന്നോട്ടു വന്ന ഗോളി എഡേഴ് സണേ നിസ്സഹായനാക്കി ഏയ്ഞ്ചല്‍ ഡി മരിയ പന്ത് ചിപ്പ് ചെയ്ത് പോസ്റ്റിലേക്കിട്ടു. ഗോള്‍ !
രണ്ടാം പകുതിയില്‍ കളം നിറഞ്ഞ് കളിച്ച ബ്രസീല്‍ നായകന്‍ നെയ്മര്‍ ഗോളിനായി ആവോളം ശ്രമി ച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. പന്ത് കൈവശം വയ്ക്കുന്നതില്‍ ബ്രസീലായിരുന്നു മുന്നി ല്‍. ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ തൊണ്ണൂറാം മിനുട്ടും അധിക സമയവും അവസാനിച്ചപ്പോള്‍ ആഹ്ലാദക്കണ്ണീരോടെ നിന്ന മെസ്സിയുടെ അരികിലേക്ക് കൂട്ടുകാര്‍ ഓടിയെത്തി. ക്യാപ്ടനെ എടു ത്തുയര്‍ത്തി. സന്തോഷം പങ്കുവെച്ചു. പരിശീലകനായ സ്‌കലാനിയെ കെട്ടിപ്പിടിച്ച് മെസ്സി കരയു ന്നതും കോപ്പയിലെ വികാര നിര്‍ഭരമായ മുഹൂര്‍ത്തമായി.



















