അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകു പ്പിന്റെ പ്രവചനം. മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് ശക്ത മായ മഴ ലഭിക്കുന്നത്
തിരുവനന്തപുരം : അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭി ക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെ ല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, മാന്‍ദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലി പുരത്തിനടുത്ത് കര തൊട്ടു. ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ കാറ്റും മഴയും ആണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ച യോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. ബം ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊ ണ്ട മാന്‍ദൗസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.










