പൊതുമര്യാദകള്‍ പാലിച്ച് പെരുമാറാന്‍ എല്ലാവരും തയ്യാറാകണമെന്ന് സൗദി പബ്ലിക് ഡെക്കൊറം സൊസൈറ്റി ആവശ്യപ്പെട്ടു
റിയാദ് പൊതുഇടങ്ങളില്‍ ആരെയും ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും പബ്ലിക് ഡെക്കൊറം സൊസൈറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് പിഴ ചുമത്തുമെന്ന് പബ്ലിക് ഡെക്കൊറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്ദുള്‍ കരിം അറിയിച്ചു. നിയമ ലംഘകര്‍ക്ക് 100 റിയാല്‍ പിഴയാകും ചുമത്തുക.
പൊതുയിടങ്ങളില്‍ പരിശോധന നടത്തുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ നിയമ ലംഘകരെ കണ്ടെത്തി പിഴ ചുമത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പൊതുയിടങ്ങളില്‍ ഉച്ചത്തില്‍ സംസാരിക്കുക, മറ്റുള്ളവരെ ദ്രോഹിക്കുക, ഭീഷണിപ്പെടുത്തുക, ശല്യപ്പെടുത്തുക എന്നിവയെല്ലാം പൊതുമര്യാദയുടെ ലംഘനമായി കണക്കാക്കും.
പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഈ നിയമം നടപ്പിലാക്കുകയെന്നും ഇത്തരത്തില്‍ പൊതുയിടങ്ങളില്‍ അപമര്യാദയായി പെരുമാറുന്നവരെ കണ്ടെത്തിയാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാന്യമായി വസ്ത്രം ധരിക്കുന്നതും പൊതുമര്യാദയുടെ ഭാഗമാണെന്നും പുരുഷന്‍മാരും സ്ത്രീകളും ഇത് അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുയിടങ്ങളില്‍ വെച്ച് അശ്ലീലമായ ഭാഷയും ആംഗ്യങ്ങളും ഉപയോഗിക്കുന്നതും നിയമ ലംഘനമാണ്.
നിരത്തുകളില്‍ തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തുന്നതും നമാസ് സമയത്ത് ഉച്ചത്തില്‍ സംഗീതം വെയ്ക്കുന്നതും പൊതു മര്യാദയുടെ ലംഘനങ്ങളാണെന്ന് പബ്ലിക് ഡെക്കൊറം സൊസൈറ്റി വൈസ് പ്രസിഡന്റ് അറിയിച്ചു.