യുവ ഡോക്ടര്‍ മാനസയെ കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് കൈമാറിയ ബീഹാര്‍ സ്വദേശി സോനുകുമാറിനെ ബീഹാര്‍ പൊലിസിന്റെ സാഹയത്തോടെ പിടികൂടിയതെന്ന് ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് അറിയിച്ചു
കൊച്ചി: കോതമംഗലത്ത് യുവ ഡോക്ടര്‍ മാനസയെ വെടിവെച്ചു കൊന്ന രാഖിലിന് തോക്ക് നല്‍കി യ ബീഹാര്‍ സ്വദേശി കേരള പൊലിസിന്റെ പിടിയില്‍. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബീഹാറിലെത്തി ബിഹാര്‍ പൊലീസിന്റെ സ ഹായത്തോടെയാണ് സോനുവിനെ പിടികൂടിയതെന്ന് ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് മാധ്യ മ പ്രവര്‍ത്തകരോട് പറഞ്ഞു.
രഖിലിന് സോനുകുമാര്‍ നല്‍കിയത് കള്ളത്തോക്കാണ്. തോക്കിനായി നല്‍കിയത് 50,000 രൂപയാ ണ്. രാഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനു വിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബിഹാറില്‍ പിടിയിലായ പ്രതിയെ മുന്‍ഗര്‍ കോടതിയില്‍ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങി. പ്രതിയെ കേരളത്തിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണെന്നും ഉടന്‍ എത്തിക്കുമെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു. രാഖിലിനെ പട്‌നയില്‍ നിന്ന് മുന്‍ഗറിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ പൊലീസ് തെരയുന്നുണ്ട്. ഇയാള്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരി ക്കേണ്ടതുണ്ട്.രഖിലെ ഇവിടെ മറ്റാരെങ്കിലും സഹായിച്ചിരുന്നോയെന്നതൊക്കെ അന്വേഷിച്ചു വരി കയാണ്.നിലവില്‍ അത്തരത്തില്‍ വിവരമില്ലെ ന്നും എസ് പി പറഞ്ഞു.
കഴിഞ്ഞ മാസം 30 നാണ് കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈലിലെ പി വി മാനസ(24)യെ തലശേരി മേ ലൂര്‍ സ്വദേശി രഖില്‍(32) മാനസ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന കോളജിനു സമീപത്തെ വീട്ടി ല്‍ എത്തി വെടിവെച്ച് കൊന്നത്.തുടര്‍ന്ന് ഇവിടെ വെച്ച് തന്നെ രഖിലും സ്വയം വെടിവെച്ചു മരിച്ചു. രഖി ലുമായുണ്ടായിരുന്ന സൗഹൃദത്തില്‍ നിന്നും മാനസ പിന്മാറിയതിനെ തുടര്‍ന്ന് രഖിലിനുണ്ടായ പകയും വിഷമവുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്.











