ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. രണ്ടുപേരും തെറ്റുകാരാണെന്ന് യുഎസ് ജൂറി കണ്ടെത്തി. മാനനഷ്ടക്കേസില്‍ ആംബര്‍ ഹേഡ് 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണു വിര്‍ജീനിയ കോടതി ഉത്തരവിട്ടത്.
ലോസ്ആഞ്ചലസ് : ഹോളിവുഡ് താരങ്ങളായ ജോണി ഡെ പ്പും മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡും തമ്മിലു ള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. രണ്ടുപേരും തെറ്റുകാരാണെന്ന് യുഎസ് ജൂറി കണ്ടെത്തി. മാനനഷ്ടക്കേസില്‍ ആംബര്‍ ഹേഡ് 1.5 കോടി ഡോളര്‍ നഷ്ട പരിഹാരം നല്‍കാനാണു വിര്‍ജീനിയ കോടതി ഉത്തരവിട്ട ത്.
2018ല്‍ ആംബര്‍ ഹെഡ് എഴുതിയ ലേഖനത്തിലൂടെ നട ത്തിയ ഗാര്‍ഹിക പീഡന ആരോപണം ജോണി ഡെപ്പിന്റെ കരിയര്‍ തകര്‍ത്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം വിധിച്ചത്. മൂന്ന് ദിവസങ്ങളിലായി ഏകദേ ശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തില്‍ എത്തിചേര്‍ന്ന ത്. യുഎസി ലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറി യാണ് വിധി പറഞ്ഞത്.
ഡെപ്പിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനു കൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നല്‍ക ണം. ഡെപ്പിന്റെ അഭിഭാഷകന്‍ ആഡം വാല്‍ഡ്മാന്റെ ആരോപണത്തിനെതിരെ നല്‍കിയ മാനന ഷ്ടക്കേസിലായിരു ന്നു വിധി. ജോണി ഡെപ്പിന് അനുകൂലമായ കോടതി വിധി വിധി ഹൃദയം തകര്‍ ത്തെന്ന് ആംബര്‍ ഹേര്‍ഡ് വ്യക്തമാക്കി. തെളിവുകളുടെ കൂമ്പാരമുണ്ടായിട്ടും തനിക്ക് വിധി അനു കൂലമായില്ല. ഡെപ്പിന്റെ സ്വാധീനം അത്രമേല്‍ വലുതായതിനാലാണ് തനിക്ക് പ്രതികൂലമായ വിധി വന്നതെന്നും ഹേര്‍ഡ് പറഞ്ഞു. ട്വി റ്റര്‍ പോസ്റ്റിലൂടെയാണ് ആംബര്‍ ഹേര്‍ഡ് പ്രതികരിച്ചത്.